നാട്ടുകാര്‍ കുത്തിയിരുപ്പ് സമരം നടത്തി
വടകരപ്പതി: കാറ്റാടി നിര്‍മാണ കമ്പനികെതിരേ വടകരപ്പതിയില്‍ ജനരോഷം തുടരുന്നു. കമ്പനിക്ക് നല്‍കിയ സ്റ്റോപ്പ് മെമ്മോ വകവയ്ക്കാതെ പണി തുടര്‍ന്നതാണ് ജനരോക്ഷം തുടരാനുണ്ടായ കാരണം. ഇതിനെതിരേ കാര്‍ഷിക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി.
കാറ്റാടി വിരുദ്ധ സംഘടനാ നേതാവ് എം. സുന്ദരം ഉദ്ഘാടനം ചെയ്തു. സമരസമിതി ജോയിന്റ് കണ്‍വീനര്‍ എ. രാംകുമാര്‍ അധ്യക്ഷനായി.
പഞ്ചായത്തിലെ എഴാം വാര്‍ഡ് കുപ്പാണ്ടകൗണ്ടനൂരില്‍ ജനുവരി 30ന് നടന്ന ഗ്രാമസഭയില്‍ കാറ്റാടി കമ്പനിയുടെ ദൂശ്യവശങ്ങളെ ചൊല്ലി ജനരോക്ഷം ശക്തമായിരുന്നു. അന്നു തന്നെ കമ്പനി വടകരപ്പതിയില്‍ വേണ്ടെന്നു ഗ്രാമസഭയില്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് എട്ടാം വാര്‍ഡ് കെരാംപാറയില്‍ ഫെബ്രുവരി നാലിന് നടന്ന ഗ്രാമസഭയിലും കാറ്റാടികമ്പനിക്കെതിരേ തീരുമാനം മറിച്ചായിരുന്നില്ല. പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ജനപ്രതിനിധികള്‍ അറിയിച്ചിരുന്നെങ്കിലും കാറ്റാടിപാടം വേണ്ടെന്ന് തീരുമാനമായി.
ഗ്രാമസഭകളുടെ തീരുമാനങ്ങളില്‍ ഉറച്ചുതന്നെ പഞ്ചായത്ത് ബോര്‍ഡ് ജില്ലാ കലക്റ്റര്‍ക്ക് കാറ്റാടിപാടനിര്‍മാണം നിര്‍ത്തിവയ്ക്കാനുള്ള നിയമവശംതേടി കത്തയച്ചു.
കാറ്റാടി കമ്പനിക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവും നല്‍കി. എന്നാല്‍ പഞ്ചായത്ത് ഉത്തരവിനെ വക വയ്ക്കാതെ കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനം തകൃതിയായി തുടരുന്നു. ഇതിനെതിരേ കാര്‍ഷിക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുന്നൂറോളംപേര്‍ പഞ്ചായത്തില്‍ കുത്തിയിരുന്നു.
സമരത്തിനെത്തിയ സ്ത്രീകളും യുവാക്കളുടെയും പഞ്ചായത്ത് പ്രസിഡന്റിന് കുഴന്തൈ തെരേസ പരാതി നല്‍കി. ഉടന്‍തന്നെ കമ്പനി ചെയ്യുന്ന പണി നിര്‍ത്തി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് പ്രസിഡന്റ് നല്‍കിയതിന് ശേഷം സമരം അവസാനിപ്പിച്ചു. വാക്കുപാലിച്ചില്ലെങ്കില്‍ ശക്തമായസമരങ്ങളുമായി മുന്നോട്ടുപോകാനാണ് ജനങ്ങള്‍ അറിയിച്ചു.
സമരസമിതി കണ്‍വീനര്‍ പി.ടി അനൂപ് നേതൃത്വം നല്‍കി. ജോയിന്റ് കണ്‍വീനര്‍മാരായ വി. മണികണ്ഠന്‍, വി. വാസുദേവന്‍, പെരിയ സ്വാമി, സുചിത്രന്‍, ആരോഗ്യ സ്വാമി, കലാധരന്‍, പ്രിയാ, വിജയന്‍, ജോണ്‍സണ്‍, വിജലക്ഷ്മി, വിവാലാക്ഷി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."