HOME
DETAILS
MAL
കോണ്‍ഗ്രസ് നീക്കം സി.പി.എമ്മിനെ വിജയിപ്പിക്കാനെന്ന് ബി.ജെ.പി
backup
February 13 2018 | 03:02 AM
അഗര്‍ത്തല: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നത് സി.പി.എമ്മിന്റെ വിജയത്തിനുവേണ്ടിയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ നിന്ന് ഇത്തവണ ത്രിപുരയെ മോചിപ്പിക്കുമെന്നും അദ്ദേഹം അഗര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
ഈ മാസം 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഇതുവരെ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. ഇത് സി.പി.എമ്മിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."