HOME
DETAILS
MAL
പോത്തോട്ട മത്സരത്തിന് അനുമതി നിഷേധിച്ചു
backup
February 13 2018 | 03:02 AM
ബംഗളൂരു: സംസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ കമ്പളയെന്ന പേരില്‍ അറിയപ്പെടുന്ന പോത്തോട്ട മത്സരത്തിനുള്ള അനുമതി സുപ്രിം കോടതി റദ്ദാക്കി.
ഇടക്കാല ഉത്തരവിലൂടെയാണ് മത്സരത്തിനുള്ള അനുമതി കോടതി തടഞ്ഞത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത മാസം 12ന് കേസ് വീണ്ടും പരിഗണിക്കും.
ആഘോഷങ്ങളുടെ ഭാഗമായി മൃഗങ്ങള്ക്കുനേരെയുണ്ടാകുന്ന ക്രൂരത തടയാന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു. നവംബര്‍, മാര്‍ച്ച് മാസങ്ങളിലാണ് കര്‍ണാടകയില്‍ പോത്തോട്ട മത്സരം നടത്താറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."