HOME
DETAILS
MAL
രാജസ്ഥാനില്‍ 50,000 രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും
backup
February 13 2018 | 03:02 AM
ജെയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ തീരുമാനിച്ചു. 50,000 രൂപവരെയുള്ള കടങ്ങളാണ് എഴുതി തള്ളുകയെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. കടങ്ങള്‍ എഴുതി തള്ളുന്നതിന് 8,000 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അംഗനവാടി ജീവനക്കാര്‍ക്കുള്ള ഹോണറേറിയം വര്‍ധിപ്പിച്ചതുകൂടാതെ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."