HOME
DETAILS

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

  
September 24, 2024 | 9:54 AM

tariff-for-ambulance-in-kerala

തിരുവനന്തപുരം: ആംബുലന്‍സുകളുെട മിനിമം ചാര്‍ജ് ഏകീകരിച്ച് ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍.

വെന്റിലേറ്റര്‍ സൗകര്യമുള്ള എസി ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10 കിലോ മീറ്റര്‍) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാര്‍ജായി 50 രൂപ നിരക്കേര്‍പ്പെടുത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 350 രൂപയാണ്. വെന്റിലേറ്ററില്ലാത്ത ഓക്സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 1500 രൂപയാണ്.  കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയും വീതമായിരിക്കും.

ട്രാവലര്‍ എസി ആബുലന്‍സിന് 1000 രൂപയും കിലോ മീറ്ററിന് 30 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയും ആയിരിക്കും. ചെറിയ ഒമ്നി പോലുള്ള എസി ആംബുലന്‍സിന് 800 രൂപയും കിലോ മീറ്ററിന് 25 രൂപയും വെയിറ്റിങ് ചാര്‍ജ്  200 രൂപയുമാണ്. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് 600 രൂപയാണ് മിനിമം ചാര്‍ജ്. വെയിറ്റിങ് ചാര്‍ജ് 150 രൂപയുംകിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആര്‍സിസിയിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നിത്തലയുടെ സാന്നിധ്യം മന്ത്രിസഭയില്‍ അനിവാര്യം; ഹൈക്കമാന്‍ഡ് തീരുമാനം ജനഹിതം മാനിച്ചെന്ന് കെ. മുരളീധരന്‍

Kerala
  •  20 hours ago
No Image

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ; പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

uae
  •  21 hours ago
No Image

മന്ത്രിമാരെ വേഗത്തിൽ തീരുമാനിക്കാൻ ലീഗ്; വകുപ്പുമാറ്റം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും

Kerala
  •  21 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  21 hours ago
No Image

മന്ത്രിസഭാ രൂപീകരണം: യു.ഡി.എഫ് യോഗം ഇന്ന്; മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായേക്കും

Kerala
  •  21 hours ago
No Image

ഇന്ധനവിലയിൽ വർധന; പെട്രോളിനും ഡീസലിനും 3 രൂപ വീതം വർധിച്ചു

National
  •  21 hours ago
No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

Kerala
  •  a day ago
No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  a day ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  a day ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  a day ago