HOME
DETAILS

അങ്കമാലിയില്‍ ഡെങ്കിപ്പനി ഭീഷണി; പ്രതിരോധിക്കാന്‍ അധികൃതരും

  
backup
May 31 2016 | 04:05 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

എം.എ സുധിര്‍


അങ്കമാലി:മഴക്കാലം എത്തും മുമ്പെ ഡെങ്കിപ്പനി എത്തിയത് അങ്കമാലിയില്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി.15 ഓളം പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പല സ്ഥലങ്ങളിലും പനി പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ അങ്കമാലി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്.ആരോഗ്യ പ്രവര്‍ത്തകര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,അംഗന്‍വാടി വര്‍ക്കര്‍മാര്‍,ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സ്‌ക്വാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
അങ്കമാലി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.മഴക്കാലം എത്തുന്നതിന് മുന്‍പെ നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.നഗരസഭ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന രണ്ട് പ്രധാന റോഡുകളായ ദേശീയപാത 47ലെയും ദേശീയ പാത 17 ലേയും ഇരുവശങ്ങളിലുള്ള കാനകളുടെ സ്ലാബുകള്‍ ഉയര്‍ത്തി കാനകള്‍ ശുചീകരിച്ചു.
ഇപ്പോള്‍ ഉള്‍പ്രദേശങ്ങളിലെ കാനകള്‍ വൃത്തിയാക്കി വരികയാണ്.കാനകളില്‍ നിന്നും നീക്കം ചെയ്ത മണ്ണും മറ്റ് മാലിന്യങ്ങളും ഉടന്‍ തന്നെ വണ്ടികളില്‍ കയറ്റി നീക്കം ചെയ്തതിനാല്‍ കനത്ത മഴയില്‍ വീണ്ടും മണ്ണ് തോട്ടിലേക്ക് തന്നെ ഒഴുകിയെത്താനുള്ള സാധ്യതയും ഒഴിവായി.തോടുകളും,കാനകളും വ്യത്തിയാക്കുന്നതിന് ഇതുവരെ 4 ലക്ഷം രൂപയോളം ശുചീകരണ പ്രവൃത്തികള്‍ക്കായി നഗരസഭ ചിലവ് ചെയ്തിട്ടുണ്ട്. ഇതു വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരം കേന്ദ്രീകരിച്ച് മാത്രമാണ് പ്രധാനമായും നടന്നിട്ടുള്ളത്.
ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും തോടുകളും,കോണ്‍ക്രീറ്റ് കാനകളും മണ്ണു നിറഞ്ഞ് പുല്ലു പിടിച്ച് കിടക്കുകയാണ്.മഴ പെയ്യുന്ന സമയത്ത് ഈ ഭാഗങ്ങളില്‍ തോടുകള്‍ കവിഞ്ഞ് മഴവെള്ളം റോഡിലൂടെ ഒഴുകുകയാണ്.മാലിന്യ നിക്ഷേപം നീക്കം ചെയ്യാന്‍ നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.പലയിടത്തും ഇപ്പോഴും മാലിന്യം കൂടിക്കിടക്കുകയാണ്.
ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങളുടെയും യോഗം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു കൂട്ടി ആരോഗ്യ,ശുചിത്വ പരിപാലനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.ഹോട്ടലുകളുടെ പരിസര പ്രദേശങ്ങള്‍ അടിയന്തിരമായി വൃത്തിയാക്കാനും,അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങള്‍ ശുചീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നഗരസഭ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കിയാണ് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
പൊതു പ്രവര്‍ത്തകര്‍,ആരോഗ്യ പ്രവര്‍ത്തകര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍.ആര്‍.എച്ച്.എം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വാര്‍ഡിലും 5000 രൂപ മുതല്‍ 10000 രൂപ വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനുമായി ചില വഴിക്കുന്നത്.എന്‍.ആര്‍.എച്ച്.എം പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി വീടുകള്‍ക്ക് ചുറ്റുഭാഗങ്ങളിലും, പറമ്പുകളിലും വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ കൊതുക് ശല്യം ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.
കൂടാതെ കിണറുകളില്‍ ക്ലോറിനേഷന്‍, രോഗപ്രതിരോധ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തുന്നു.ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ഇനിയും അനുവദിച്ചു കിട്ടാന്‍ വൈകുന്നത് മൂലം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ക്രമീകരിക്കാന്‍ സാധിച്ചിട്ടില്ല.കൊതുക് നിവാരണത്തിനായി ഫോഗിംഗും,സ്‌പ്രേയും നടത്തുന്നുണ്ട്.കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ച്ചയായി ഫോഗിംഗ് നടത്തി വരികയാണ്.നഗരസഭയുടെ കീഴില്‍ നിലവിലുള്ള ഫോഗിംഗ് മെഷീന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് റോഡില്‍ നിര്‍ത്തി കാനകളിലും മറ്റും ഫോഗിംഗ് നടത്തുന്ന രീതിയിലുള്ള ഉയര്‍ന്ന കപ്പാസിറ്റി ഉള്ളതാണ്.
ഇത് ഉപയോഗിച്ച് വീടുകളുടെ പരിസരങ്ങളില്‍ ഫോഗിംഗ് നടത്താന്‍ കഴിയില്ല.അതു കൊണ്ട് വീടുകള്‍ കേന്ദ്രീകരിച്ച് ഫോഗിംഗ് നടത്താന്‍ സാധിക്കുന്ന വിധത്തിലുള്ള ചെറിയ മെഷീന്‍ വാങ്ങുന്നതിന് കഴിഞ്ഞ ദിവസം കൂടിയ നഗരസഭാ കൗണ്‍സില്‍ തീരുമാനം എടുത്തിട്ടുണ്ട്.രാത്രി കാലങ്ങളില്‍ അറവ് മാലിന്യങ്ങളും,കക്കൂസ് മാലിന്യങ്ങളും നഗര പ്രാന്ത പ്രദേശങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളുന്നത് നിത്യ സംഭവമായി മാറുകയാണ്.
നേരം പുലരുമ്പോഴാണ് പലപ്പോഴും നാടുകാര്‍ ഇക്കാര്യം അറിയുന്നത്.ദുര്‍ഗന്ധം മൂലം വഴി യാത്രക്കാരുടെ യാത്ര ദുസ്സഹമാകുകയാണ്.മാത്രമല്ല പാടശേഖരങ്ങളില്‍ തള്ളുന്ന മാലിന്യം ഉറവയായി കിണറുകളില്‍ എത്തിച്ചേരുന്നത് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളത്തെയും ഗുരുതരമായി ബാധിക്കുകയാണ്.അങ്ങാടിക്കടവ്,തുറവൂര്‍,അങ്കമാലി കാലടി റോഡിലെ ഡബിള്‍ പാലം എന്നിവിടങ്ങളിലാണ് രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപം നടത്തുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും,രാത്രി കാലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കണമെന്ന്! നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ എം.എ.ഗ്രെയ്‌സി ടീച്ചര്‍ പറഞ്ഞു.
പൊതുജന പങ്കാളിത്തത്തോട് കൂടി പകര്‍ച്ച വ്യാദികള്‍ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനും,മഴക്കാല പൂര്‍വ്വ ശുചീകരണം ശക്തിപ്പെടുത്തുന്നതിനുമായി ഈ ആഴ്ച്ച റസിഡന്റ്‌സ് അസോസിയേഷനുകള്‍,വ്യാപാരി വ്യവസായി സംഘടനകള്‍,കുടുംബശ്രീ,ആശാ പ്രവര്‍ത്തകര്‍,വിവിധ സ്‌കൂളുകള്‍ എന്നിവയുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്നും എം.എ.ഗ്രേസി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  16 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  16 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  16 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  16 days ago