HOME
DETAILS
MAL
ഡി.എം.കെ രാജ്യവിരുദ്ധ പാര്‍ട്ടി; ശശികല ഹിന്ദു വികാരമുള്ളവര്‍; സുബ്രഹ്മണ്യന് സ്വാമി
backup
February 18 2017 | 14:02 PM
ചെന്നൈ: ഡി.എം.കെയ്ക്കെതിരേ രാജ്യവിരുദ്ധ ആരോപണവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഡി.എം.കെ രാജ്യ വിരുദ്ധവും സാമൂഹ്യ വിരുദ്ധവും അക്രമികളുമെന്ന് സ്വാമി ആരോപിച്ചു.
ശശികലയെ തങ്ങളുടെ സ്വന്തം ആളാക്കിയും അവതരിപ്പിച്ചു. ശശികല ആഴത്തിലുള്ള ഹിന്ദു വികാരമുള്ളവരാണെന്നും അവര്‍ ക്ഷേത്രത്തിലേക്ക് പോകാറുണ്ടെന്നും സ്വാമി പറഞ്ഞു. ശശികലയെ ജയിലിലേക്കയച്ച 1996 ലെ അനധികൃത സ്വത്ത് സമ്പാദന കേസ് ഫയല്‍ ചെയ്ത സ്വാമിയാണിപ്പോള് ശശികലയ്ക്ക് അനുകൂലമായി പറയുന്നത്.
ദേശ വിരുദ്ധരില്‍ നിന്ന് തമിഴ്നാടിലെ സര്‍ക്കാര്‍ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ദേശ വിരുദ്ധത തമിഴ്നാട്ടിലുണ്ടെന്നും സ്വാമി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."