ഡി.എം.കെ അംഗങ്ങള്‍ മര്‍ദിച്ചതായി സ്പീക്കര്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടയിലുണ്ടായ ബഹളത്തിലും കൈയാങ്കളിയിലും സ്പീക്കര്‍ പി. ധനപാലിന് മര്‍ദനം.
വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനായി സ്പീക്കര്‍ സഭയിലെത്തിയ ഉടനെ രഹസ്യ ബാലറ്റ് വേണമെന്ന ഡി.എം.കെ ആവശ്യം അദ്ദേഹം നിരാകരിച്ചു. ഇതോടെയാണ് ബഹളവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. ഇതിനിടയില്‍ ഡി.എം.കെ അംഗങ്ങള്‍ സ്പീക്കറെ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തുവെന്നാണു പരാതി. തന്നെ അപമാനിച്ചുവെന്നും വസ്ത്രങ്ങള്‍ കീറിയെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ജോലിയാണ് ചെയ്തത്. അത് അംഗങ്ങള്‍ തടയുകയായിരുന്നു. തന്റെ ചേംബറില്‍ കയറി മൈക്ക്, ഇരിപ്പിടം എന്നിവ തകര്‍ക്കുകയും മേശപ്പുറത്തുണ്ടായിരുന്ന പല രേഖകളും കീറിയെറിയുകയും ചെയ്തു. ഇക്കാര്യം തമിഴ്‌നാട്ടിലെവിടെപ്പോയാലും താന്‍ പറയുമെന്നും സ്പീക്കര്‍ അറിയിച്ചു.
അനിഷ്ടസംഭവങ്ങള്‍ക്കവസാനം പളനി സാമി വിശ്വാസ വോട്ട് നേടിയെങ്കിലും രാഷ്ട്രീയ രംഗത്ത് അനിശ്ചിതത്വവും നിയമനടപടിയും ഉണ്ടായേക്കുമെന്ന സൂചന ഉയര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയിലേക്കുള്ള തന്റെ യാത്ര റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."