HOME
DETAILS

തുടര്‍ച്ചയായ അക്രമങ്ങള്‍ കശ്മിരിനെ അസ്ഥിരമാക്കുന്നു

  
backup
February 14, 2018 | 2:07 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


ശ്രീനഗര്‍: പ്രകൃതി ഭംഗിയാല്‍ അസാമാന്യ സൗന്ദര്യമുള്ള കശ്മിര്‍ ഇന്ന് അശാന്ത ഭൂമികയായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുദിവസങ്ങളായി അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം സൈന്യത്തെ ലക്ഷ്യം വച്ചുതന്നെയായിരുന്നു.
ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക കേന്ദ്രത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ആറുപേരും സൈനികരാണ്.
കരണ്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അക്രമം തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് പാകിസ്താനുമായി ചര്‍ച്ച വേണമെന്നാണ് കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ഇന്നലെ അഭിപ്രായപ്പെട്ടത്.
പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ രാജ്യത്തെ ചാനലുകള്‍ തന്നെ ദേശവിരുദ്ധയായി മുദ്ര കുത്തുമെന്നും എന്നാല്‍ അതല്ല ശാശ്വത പരിഹാരമാണ് കശ്മിരിന് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
അതിനിടയില്‍ ഭീകരാക്രമണം നടത്തിയ സൈനിക കേന്ദ്രം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കശ്മിരിലെ അക്രമങ്ങള്‍ക്കും സൈനികരുടെ രക്തസാക്ഷിത്വത്തിനും കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ സര്‍ക്കാരുകളെ അപേക്ഷിച്ച് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സൈനികര്‍ക്കെതിരേ മാത്രമായി എട്ട് വലിയ ഭീകരാക്രമണങ്ങളുണ്ടായി.
വിഘടന വാദികളുമായോ പാകിസ്താനുമായോ ചര്‍ച്ചക്കില്ലെന്ന കേന്ദ്രത്തിന്റെ പിടിവാശി കാരണമാണ് കശ്മിര്‍ ഇത്രക്ക് അശാന്തമായത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദത്താല്‍ കേന്ദ്രം മധ്യസ്ഥനെ നിയോഗിച്ചിരുന്നു.
എന്നാല്‍ മധ്യസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നീങ്ങിയില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ സ്വാധീനിക്കാനായി നടത്തിയ തന്ത്രം മാത്രമായിരുന്നു ഇത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  14 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  14 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  14 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  14 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  14 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  14 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  14 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  14 days ago