എന്താണ് ഭാഗികമായ സൂര്യഗ്രഹണം?
നാളെ വാനനിരീക്ഷകരെ സംബന്ധിച്ചെടുത്തോളം നല്ല ദിവസമാണ്. സൂര്യന്റെ ഒരുഭാഗം ചന്ദ്രനെ മറയുന്നതൊടെ നാളെ ഭാഗിക സൂര്യഗ്രഹണമുണ്ടാകും.
കഴിഞ്ഞ ജനുവരി 31നായിരുന്നു സൂപ്പര്‍മൂണ്‍ പ്രത്യക്ഷമായിരുന്നു ഇതിന് പിറകെയാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്. ആറുമാസത്തനിടയിലെ രണ്ടാമത്തെ സൂര്യഗ്രഹണമാണ് ഇത.് 2017ല്‍ ഉണ്ടായത് പോലെ ഇത് അസാധാരണമായിരിക്കില്ല. സൂര്യഗ്രഹണത്തിന്റെ ആകൃതിയില്‍ ചെറിയൊരു മാറ്റമെ കാണാന്‍ സാധിക്കുള്ളു.
എന്താണ് ഭാഗികമായ സൂര്യഗ്രഹണം?
സൂര്യന്റെ ചെറിയൊരു ഭാഗം മാത്രം ചന്ദ്രനെ മറയ്ക്കുന്നതിനെയാണ് ഭാഗിക സൂര്യഗ്രഹണമെന്ന് പറയുന്നത്. സൂര്യന്‍ ചന്ദ്രനുമായി സംയോജിക്കുമ്പോളാണ് ഇത് ഉണ്ടാവുക.
സൂര്യഗ്രഹണം എവിടൊക്കെയാണ് ദൃശ്യമാവുക?
ആന്റാര്‍ട്ടിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാവുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉറുഗ്വേ, അര്‍ജന്റീന, തെക്കന്‍ ചിലി, പശ്ചിമ പരാഗ്വ, ദക്ഷിണ ബ്രസില്‍ എന്നിവിടങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ സൂര്യഗ്രഹണം ദൃശ്യമാവും.
ഏത് സമയത്താണ് സൂര്യഗ്രഹണം ദൃശ്യമാവുക?
രാത്രി എട്ട് മണിമുതല്‍ ഒന്‍പത് മണി വരെ അന്റാര്‍ട്ടിക്കയില്‍ സൂര്യഗ്രഹണം ദൃശ്യമാവും (യൂണിവേഴ്‌സല്‍ ടൈം കോര്‍ഡിനേറ്റഡ് (യുടിസി) സമയം രാവിലെ ഒന്‍പത് മണി). സൂര്യഗ്രഹണത്തിന്റെ അവസാന സമയത്ത് ഉറുഗ്വേ, അര്‍ജന്റീന, തെക്കന്‍ ചിലി, പശ്ചിമ പരാഗ്വ, ദക്ഷിണ ബ്രസീല്‍ എന്നിവിടങ്ങളില്‍ ദൃശ്യമാവും.
എങ്ങനെയാണ് സൂര്യഗ്രഹണം കാണേണ്ടത്
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുതെന്നാണ് നാസ നല്‍കുന്ന നിര്‍ദ്ദേശം. പിന്‍ഹോള്‍ കാമറ ഉപയോഗിച്ചോ ഗ്രഹണം നോക്കുന്ന ഗ്ലാസ് ഉപയോഗിച്ചോ സൂര്യഗ്രഹണം കാണാന്‍ പാടുള്ളു.
ഈ വര്‍ഷം ജൂലൈ 13നും ആഗസ്റ്റ് 11നും സൂര്യഗ്രഹണമുണ്ടാവും. ജൂലൈ 13ന് ഓസ്േ്രടലിയ, ആന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ ദൃശ്യമാവുന്ന സൂര്യഗ്രഹണം അര്‍ധചന്ദ്രകൃതിയിലായിരിക്കും.
ആഗസ്റ്റ് 11ന് ഉത്തരധ്രുവം, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."