ലോകാടിസ്ഥാനത്തിലുള്ള ഫിഖ്ഹീ പണ്ഡിതര്‍ ഉയര്‍ന്നുവരണം: ആലിക്കുട്ടി മുസ്‌ലിയാര്‍
വല്ലപ്പുഴ: ഇസ്‌ലാമിക കര്‍മശാസ്ത്രം ഏറ്റവും പ്രധാനവും സങ്കീര്‍ണവുമായ വിജ്ഞാന ശാഖയാണെന്നും ആധുനിക കര്‍മശാസ്ത്ര വിശാരദന്മാരുടെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകാടിസ്ഥാനത്തിലുള്ള ഫിഖ്ഹീ പണ്ഡിതന്മാര്‍ ഉയര്‍ന്നു വരണമെന്നും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. വല്ലപ്പുഴ ദാറുന്നജാത്ത് വിദ്യാര്‍ഥി സംഘടന നാദിയയുടെ ആഭിമുഖ്യത്തില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥി കൂട്ടായ്മ 'സൈന്‍' സംഘടിപ്പിച്ച സൈനുല്‍ ഉലമ ഫിഖ്ഹ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ചടങ്ങില്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് കെ.പി.സി തങ്ങള്‍, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അനുഗ്രഹ ഭാഷണം നടത്തി. രാവിലെ പത്തിന് നടന്ന ഉദ്ഘാടന സെഷനില്‍ ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സൈനുല്‍ ഉലമ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ശമീര്‍ ഹുദവി മേല്‍മുറി ആമുഖപ്രഭാഷണം നടത്തി. പി.കെ ആറ്റക്കോയ തങ്ങള്‍ സ്വാഗതവും സഈദുദ്ദീന്‍ ഹുദവി വല്ലപ്പുഴ നന്ദിയും പറഞ്ഞു.
ദര്‍സ് അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്കും മുഅല്ലിമീങ്ങള്‍ക്കുമായി നാലു സെഷനുകളിലായി സംഘടിപ്പിച്ച സെമിനാറില്‍ മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ ഒന്‍പതിന് നടന്ന 'മഖാസിദുശ്ശരീഅഃ' സെഷനില്‍ ഹാരിസ് ഹുദവി പാണ്ടിക്കാട് അധ്യക്ഷനായി. എം.കെ ജാബിര്‍ അലി ഹുദവി വിഷയാവതരണം നടത്തി. നസ്‌റത്ത് അമീന്‍ ഹുദവി വേങ്ങര ആമുഖപ്രഭാഷണം നിര്‍വഹിച്ചു. 12ന് നടന്ന 'പലിശയും ഇസ്‌ലാമിക് ബാങ്കിങ്ങും' സെഷനില്‍ സയ്യിദ് ഹാശിം ബുഖാരി വല്ലപ്പുഴ അധ്യക്ഷനായി. ലിയാഉദ്ദീന്‍ ഫൈസി മേല്‍മുറി വിഷയാവതരണം നടത്തി. നിസാം ഹുദവി കൊപ്പം ആമുഖപ്രഭാഷണം നടത്തി. രണ്ടിന് നടന്ന 'ആധുനിക ഉപകരണങ്ങളും കര്‍മശാസ്ത്രവും' സെഷനില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ഹുദവി അധ്യക്ഷനായി. കെ.സി മുഹമ്മദ് ബാഖവി വിഷയാവതരണം നടത്തി. ആരിഫ് ഹുദവി ആമുഖപ്രഭാഷണം നടത്തി.
നാലിന് നടന്ന 'ശാഫിഈ ഫിഖ്ഹ് ഒരു ആമുഖം' സെഷനില്‍ ഫാറൂഖ് ഹുദവി പട്ടിക്കാട് അധ്യക്ഷനായി. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ വിഷയാവതരണം നടത്തി. അബ്ദുല്‍ ഹഖ് ഹുദവി ആമുഖപ്രഭാഷണം നടത്തി. ഇ.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പി.പി വീരാന്‍ ഹാജി. അഡ്വ. മുഹമ്മദലി മാറ്റാന്തടം സമസ്ത നേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി വല്ലപ്പുഴ, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, എം.കെ മാനു മുസ്‌ലിയാര്‍ വല്ലപ്പുഴ, സി.ടി യൂസുഫ് മുസ്‌ലിയാര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കെ.എം അബ്ബാസ് മളാഹിരി, മുസ്തഫ ഫൈസി വല്ലപ്പുഴ, സി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, വീരാന്‍ ഹാജി പൊട്ടച്ചിറ, സൈതലവി ദാരിമി, ടി.എച്ച്.എ കബീര്‍ അന്‍വരി മേലേപട്ടാമ്പി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."