'പ്രവാസികളും ആരോഗ്യവും' ബഹ്‌റൈന്‍ ഫ്രന്റ്‌സ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
മനാമ: ആവശ്യത്തിനുള്ള വ്യായാമവും കൃത്യമായ ഭക്ഷണക്രമവും പ്രവാസികളെ കൂടുതലായി ബാധിക്കുന്ന രോഗങ്ങളെ തടയുന്നതില്‍ മുഖ്യ പങ്ക് വഹിക്കുമെന്ന് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ ഫിസിഷ്യനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ ഡോ. ബാബു രാമചന്ദ്രന്‍. കഴിഞ്ഞ ദിവസം ഫ്രന്റ്‌സ് വനിതാ വിഭാഗം 'പ്രവാസികളും ആരോഗ്യവും ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, പോഷകപ്രദമായ പച്ചക്കറികള്‍ കഴിക്കാതിരിക്കുക, ആവശ്യത്തിന് വ്യായാമത്തിന് മടികാണിക്കുക തുടങ്ങിയവ പ്രവാസികള്‍ക്ക് അസുഖങ്ങള്‍ മാത്രം അനന്തരമെടുക്കാന്‍ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദയ സംബന്ധമായ രോഗങ്ങള്‍, നട്ടെല്ല് വേദന, മൂത്രത്തില്‍ കല്ല്, പ്രമേഹം തുടങ്ങി പ്രവാസികള്‍ക്കിടയില്‍ സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും അവയെ ചികില്‍സിക്കേണ്ട രീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ശ്രോതാക്കള്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. സിഞ്ചിലുള്ള ഫ്രന്റ്‌സ് ഓഡിറ്റോറത്തില്‍ നടന്ന പരിപാടിയില്‍ ഫ്രന്റ്‌സ് വനിതാവിംഗ് പ്രസിഡന്റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വനിതാവിംഗ് ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് സെക്രട്ടറി റഷീദ സുബൈര്‍ നന്ദി രേഖപ്പെടുത്തി. അമല്‍ സുബൈര്‍ പ്രാര്‍ഥനാ ഗീതം ആലപിച്ചു. സാജിദ സലീം പരിപാടിക്ക് നേതൃത്വം നല്‍കി. ഫ്രന്റ്‌സിന്റെ ഉപഹാരം ജമാല്‍ നദ്‌വി ഡോ. ബാബു രാമചന്ദ്രന് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."