ദേശീയപാതയുടെ വശങ്ങളില്‍ മാലിന്യ നിക്ഷേപം വീണ്ടും സജീവം
ചവറ: ദേശീയപാതയുടെ വശങ്ങളില്‍ മാലിന്യം തള്ളുന്നത് വീണ്ടും സജീവമായി. റോഡ് വശങ്ങളിലിട്ട മാലിന്യം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രാത്രി ദേശീയപാതയില്‍ കുറ്റിവട്ടത്ത് വ്യത്യസ്ഥ സ്ഥലങ്ങളിലായി ചാക്കുകളിലാക്കിയ നിലയില്‍ മാലിന്യം തള്ളിയത്. ഈ മാലിന്യം അഴുകിയത് മൂലം കാല്‍നട പോലും ബുദ്ധിമുട്ടിലാണ്. പാതയോരത്തെ കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ചും നീണ്ടകര, കന്നേറ്റി പാലങ്ങള്‍ വഴിയും മാലിന്യം തള്ളല്‍ പതിവാണ്.
ശങ്കരമംഗലം, ഇടപ്പള്ളികോട്ട, ടൈറ്റാനിയം, തട്ടാശ്ശേരി, ചവറ, നീണ്ടകര എന്നിവടങ്ങിലും റോഡിന്‍ വശങ്ങളില്‍ മാലിന്യ നിക്ഷേപം രൂക്ഷമാണ്. ബാര്‍ബര്‍ ഷോപ്പ്, ഹോട്ടല്‍, പഴംപച്ചക്കറി കടകള്‍ എന്നിവടങ്ങളില്‍ നിന്നുണ്ടാവുന്ന മാലിന്യങ്ങള്‍ രാത്രി കാലത്താണ് നിക്ഷേപിക്കുന്നത്. കെ.എം.എം.എല്ലിന് മുന്നില്‍ കക്കൂസ് മാലിന്യം തള്ളലും പതിവാണ്. ഇറച്ചിക്കടകളില്‍ നിന്നുള്ള വേസ്റ്റ് തള്ളുന്നത് മൂലം തെരുവ് നായ ശല്യവും വര്‍ധിച്ചിരിക്കുകയാണ്. പാതയോരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകള്‍ യാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയാണ്. തെരുവുനായകള്‍ പെരുകുന്നത് മൂലം സ്‌കൂള്‍, മദ്‌റസ വിദ്യാര്‍ഥികള്‍ ഭയത്തോടെയാണ് പോകുന്നത്. രാത്രി കാലത്ത് പൊലിസ് പട്രാളിംഗ് കാര്യക്ഷമമല്ലാത്തതാണ് മാലിന്യ നിക്ഷേപകര്‍ക്ക് ഗുണമാവുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."