കെ.വി.എം ആശുപത്രി: സമരം ശക്തമാക്കി നഴ്‌സുമാര്‍
ചേര്‍ത്തല (ആലപ്പുഴ): കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ശക്തമാക്കി യു.എന്‍.എ. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നടന്ന സമരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് നഴ്‌സുമാര്‍ അണിനിരന്നു. വിവിധ ആശുപത്രികളില്‍നിന്ന് ഭാഗികമായി പണിമുടക്കിയാണ് നഴ്‌സുമാര്‍ കെ.വി.എം ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നടത്തുന്ന നിരാഹാര സമരം ഏഴുനാള്‍ പിന്നിട്ടിട്ടും ആശുപത്രി മാനേജ്‌മെന്റിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ മുതല്‍ ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. സമരത്തെ നേരിടാന്‍ വന്‍ പൊലിസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.നഗരത്തിന് സമീപം ദേശീയപാതയിലെ ഗതാഗതം ഇടറോഡുകള്‍ വഴി വഴിതിരിച്ചുവിട്ടു.
വൈകിട്ടോടെ സമരക്കാര്‍ ദേശീയപാതയില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കലക്ടര്‍ എത്തി ഉറപ്പു നല്‍കാതെ പിന്മാറില്ലെന്ന പ്രഖ്യാപനത്തിലായിരുന്നു പ്രതിഷേധം.
വിവരം സര്‍ക്കാരിനെ അറിയിക്കുമെന്നുള്ള കലക്ടറുടെ സന്ദേശം തഹസില്‍ദാര്‍വഴി എത്തിച്ചതോടെ ദേശീയപാതയില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
സമരത്തോടു മുഖം തിരിച്ചാല്‍ ശക്തമായ നിലപാടു സ്വീകരിക്കുമെന്നു ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചും ആലോചിക്കേണ്ടിവരും.സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിക്കാത്തപക്ഷം വെള്ളിയാഴ്ച സംസ്ഥാന വ്യാപക അനിശ്ചിതകാല പണിമുടക്കിനു നോട്ടിസ് നല്‍കുമെന്ന് യു.എന്‍.എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."