HOME
DETAILS
MAL
നാല് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരെ കൂടി നിയമിക്കുന്നു
backup
February 15 2018 | 19:02 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതിയ നാല് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരെ (എ.എസ്.ജി) കൂടി നിയമിക്കുന്നു.
ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി എം.പിയുടെ ഭര്‍ത്താവ് അമന് ലേഖി, മുതിര്‍ന്ന അഭിഭാഷകന് ശ്യാംദിവാന്റെ ഭാര്യ മാധവി ദിവാന്, സന്ദീപ് സേഥി, വിക്രംജിത് ബാനര്‍ജി എന്നീ നാലുപേരാണ് എ.എസ്.ജി ആയി നിയമിക്കാന്‍ സാധ്യതയുള്ള പട്ടികയിലുള്ളത്.
തുഷാര്‍ മേത്ത, മനീന്ദര്‍ സിങ്, പിങ്കി ആനന്ദ്, പി.എസ് നരസിംഹ, ആത്മറാം നദ്കര്‍ണി എന്നിങ്ങനെ അഞ്ച് എ.എസ്.ജിമാര്‍ ആണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."