അബൂബക്കര്‍ മൗലവിയുടെ വിയോഗത്തില്‍ അനുശോചനയോഗം നടത്തി
പള്ളിക്കര: അബൂബക്കര്‍ മൗലവിയുടെ വിയോഗത്തില്‍ പെരിങ്ങാല ഐ.സി.ടി ഹാളില്‍ വച്ച് അനുശോചനയോഗം നടത്തി. അനുശോചനയോഗം കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.പി അബൂബക്കര്‍ ഉദ്ഘാടനംചെയ്തു.
ജമാഅത്തെ ഇസലാമി ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കര്‍ ഫാറൂക്കി അധ്യക്ഷനായി. കെ.എച്ച് മുഹമ്മദ്കുഞ്ഞ്(മുസലീംലീഗ്) കെ.കെ മീതിയന്‍ (കോണ്‍ഗ്രസ്), കെ.കെ അലി (പ്രവാസിലീഗ്), കെ.ഐ അലിയാര് (ആംആദ്മി), ലത്തിഫ്, കുട്ടപ്പന് മാസ്റ്റര്‍(നന്മ റെസിഡന്‍സ് അസോസിയേഷന്),വി.എം ബഷീര്‍( ജമാഅത്തെഇസലാമി), സലാഹുദ്ദീന്( ഐ.സി.ടി മദ്രസ),ഇ.ഐ കുഞ്ഞ്മുഹമ്മദ്, കെ.കെ നൗഷാദ് (വെല്‍ഫെയര്‍പാര്‍ട്ടി), സക്കരിയ പള്ളിക്കര, അന്‍സാഫ്.കെ.അമീന്(എസ്.ഐ.ഒ), ഇ.ഐ യൂസഫ് എന്നിവര്‍ സംസാരിച്ചു. ഷക്കീര്‍ മുഹമ്മദ് നദവി സമാപനം നടത്തി.
കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ മക്കാമസ്ജിദില്‍ നിന്ന് സുബ്ഹി നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങി റോഡ് കുറകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ വന്ന കാര്‍ റോഡിലെ ഗട്ടറില്‍ ചാടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ഇടിക്കുകയായിരുന്നു.
അബൂബക്കര്‍ മൗലവി മലപ്പുറം മഞ്ചേരി പാണ്ടിക്കാട് സ്വദേശിയാണ്. 45 വര്‍ഷക്കാലമായി പെരിങ്ങാലയില്‍ സ്ഥിരതാമസക്കാരനാണ്. പെരിങ്ങാല ഐ.സി.ടി മദ്രസ അധ്യാപകനും, മജ്ലിസുതഅലീമില് ഇസലാമിയുടെ ദക്ഷിണമേഖല സെക്രട്ടറിയുമായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."