HOME
DETAILS

വേമ്പനാട്ടു കായല്‍ നീന്തി കടന്ന ആദ്യ വനിതയായി മാളു ഷെയ്ക

  
backup
February 19 2017 | 21:02 PM

%e0%b4%b5%e0%b5%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4


ആലുവ: കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വേമ്പനാട്ടു കായല്‍ നീന്തി കയറി ആലുവ സ്വദേശി മാളു ഷെയ്ക താരമായി. വേമ്പനാട്ടു കായലിലെ എട്ട് കിലോമീറ്റര്‍ വീതിയുള്ള കുമരകം മുഹമ്മ ഭാഗം നീന്തിക്കടന്നാണ് 20 കാരിയായ മാളു ഷെയ്ക വേമ്പനാട്ടു കായല്‍ നീന്തി കടന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കിയത്.
രാവിലെ 7.30ന് കോട്ടയം ജില്ലയിലെ കുമരകം ബോട്ടുജെട്ടിയില്‍ നിന്ന് മാളു ഷെയ്ക മറുകര ലക്ഷ്യമാക്കി നീന്താനാരംഭിച്ചത്. കനത്ത വെയിലും ചുടും വകവെക്കാതെ വേമ്പനാട്ടുകായലിലെ ഓള പരപ്പുകളെ വകഞ്ഞ് മാറ്റിയായിരുന്നു നീന്തല്‍. പരിശീലകന്‍ സജി വളാശേരിയും കൂടെ ഉണ്ടായിരുന്നു, ദിശാ സൂചകമായി കായലില്‍ സ്ഥാപിച്ചിരുന്ന ഒരോ ബോയകള്‍ പിന്നിടുമ്പോഴും പിന്നാലെ ബോട്ടിലുണ്ടായിരുന്ന ബന്ധുക്കളടക്കമുള്ളവര്‍ ആവേശം പകര്‍ന്നു.പൊരിവെയിലില്‍ നീന്തുന്നതിനിടെ കായല്‍ നടുവവില്‍ രണ്ടു തവണ ജലശയനവും ചെയ്തു. നീന്തലിന് സുരക്ഷയൊരുക്കി പൊലിസും മുങ്ങല്‍ വിദഗ്ദരും വിവിധ ബോട്ടുകളില്‍ അനുഗമിച്ചു. നാല് മണിക്കൂര്‍ 20 മിനിറ്റെടുത്താണ് മാളും മുഹമ്മ ജെട്ടിയില്‍ നീന്തി കയറിയത്. തന്റെ പ്രവൃത്തി നീന്തല്‍ പഠിക്കാത്ത പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷിക്കുന്നതായി മാളു ഷെയ്ക പറഞ്ഞു.
ബി കോം പാസായ ശേഷം ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡൈ്വസറായി ജോലി ചെയ്യുകയാണ് മാളു. പരിശീലകന്‍ സജി വാളശ്ശേരി പരിശീലനത്തില്‍ പെരിയാര്‍ നീന്തി കടന്നവരും മാളുവിനു ആവേശം നല്‍കാന്‍ എത്തിയിരുന്നു.
പെരിയാറില്‍ അറര മണിക്കൂര്‍ വരെ തുടര്‍ച്ചയായി നീന്തല്‍ പരിശീലനം നേടിയതിന്റെ പിന്‍ബലത്തിലാണ് മാളു വേമ്പനാട്ടു കായലിലെ ഓളപ്പരപ്പിന് കുറുകെ നീന്താനിറങ്ങിയത്തുടര്‍ച്ചയായ മുങ്ങി മരണങ്ങളില്‍ മനംനൊന്ത് കുട്ടികളെ സൗജന്യമായി നീന്തല്‍ പഠിപ്പാക്കാനിറങ്ങിയ സജി വളാശേരിയാണ് മാളു വിന്റെ പരിശീലകന്‍.
കാഴച ശക്തിയില്ലാത്ത 12 കാരന്‍ എം.എസ് നവനീത് അടക്കം 700 ഓളം കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ സജി വളാശേരി നീന്തല്‍ പഠിപിച്ചത്‌നീന്തി കയറിയ മാളുവിന് മുഹമ്മ പഞ്ചായത്ത് മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മജു, സ്ഥിരം സമിതി സിന്ധു രാജീവ്, പഞ്ചായത്തംഗങ്ങളായ അജിത രാജീവ്, എസ്.ടി റെജി, രാധമണി, ആലപ്പുഴ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീന്തല്‍ പരിശീലകന്‍ ജോസഫ് മാത്യു എന്നിവരും ഉപഹാരങ്ങള്‍ അനുമോദിച്ചു. ചടങ്ങില്‍ വിവിധ യുവജന സംഘടനകള്‍ മാളുവിനെ ആദരിച്ചു, നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തംഗം ജയേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago