പുരസ്‌കാരങ്ങള്‍ വേണ്ടെന്ന് പറയുന്നത് വ്യാജം: യു.എ ഖാദര്‍
കോഴിക്കോട്: സാഹിത്യലോകത്ത് പുരസ്‌കാരങ്ങളും ബഹുമതികളും വേണ്ടെന്ന് ചിലര്‍ പറയുന്നത് വ്യാജമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ യു.എ ഖാദര്‍. അവാര്‍ഡുകളും മറ്റും ആഗ്രഹിക്കുന്നില്ലെന്ന് ചിലര്‍ പറയുന്നത് തൊലിപ്പുറത്തുള്ള കാര്യമാണ്. ഉള്ളില്‍ എല്ലാവര്‍ക്കും ആദരവുകളും ബഹുമതികളും വേണമെന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് അളകാപുരിയില്‍ ഇലവും മൂട്ടില്‍ ശിവരാമപിള്ള സാഹിത്യപുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു പേര്‍ക്കാണ് സംഗീത നാടകങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച കലാകാരന്‍ ഇലവും മൂട്ടില്‍ ശിവരാമ പിള്ളയുടെ സ്മാരക സമിതി അവാര്‍ഡുകള്‍ നല്‍കിയത്.
സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ബി.എം സുഹറയ്ക്കും കവിതയ്ക്ക് മഞ്ചു വെള്ളായണിയും സാഹിത്യപഠനത്തിന് ഡോ.ശ്രീകല മുല്ലശേരിക്കുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. മമ്മുമാസ്റ്റര്‍ അധ്യക്ഷനായി. ഡോ.ആര്‍.വി.എം ദിവാകരന്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ഇന്ദുമേനോന്‍ സ്വാഗതവും ഉമയനല്ലൂര്‍ വിക്രമന്‍ നായര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."