HOME
DETAILS

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

  
October 11, 2024 | 3:09 PM

7000 kg of tobacco worth Dh12 million seized from farm in Ras Al Khaimah

റാസൽഖൈമ: റാസൽഖൈമയിലെ ഒരു ഫാമിൽ റെയ്‌ഡ് നടത്തി ഏകദേശം 7,195 കിലോഗ്രാം നികുതി വെട്ടിച്ച പുകയിലയും പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. ഇതിന്റെ വിപണി മൂല്യം 12 ദശലക്ഷം ദിർഹം വരും. കുറ്റവാളികളെ സൂക്ഷമായി നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്ത ശേഷം, ഫെഡറൽ ടാക്സ് അതോറിറ്റിയുമായി (എഫ്.ടി.എ) സഹകരിച്ച് റാസൽഖൈമയിലെ സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി) അനധികൃത വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിലെ വിവിധ ഫാമുകളിൽ ലൈസൻസില്ലാത്ത പുകയില ഉൽപന്നങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ച നിരവധി സംയുക്ത കാംപയിനുകൾ അധികാരികൾ നടത്തിയിരുന്നു.

 നിയമ ലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. എഫ്.ടി.എ എല്ലാ നിരോധിത വസ്തുക്കളും കണ്ടുകെട്ടി. കുറ്റവാളികളെ നിയമ നടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി. കൂടാതെ, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ വ്യക്തികൾക്കും ഡി.ഇ.ഡി പിഴ ചുമത്തുകയും ചെയ്തു. അന്വേഷണത്തിൽ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസില്ലാതെ മാസങ്ങളോളം അനധികൃത കച്ചവടം നടത്തിയതായി ഫാം തൊഴിലാളികൾ സമ്മതിച്ചു.

കൂടുതൽ പരിശോധനയിൽ ഉൾപ്പെട്ട കക്ഷികൾ കാലാവധി കഴിഞ്ഞ പുകയില വസ്തുക്കൾ വിവിധ നിറങ്ങളിലും ചായങ്ങളിലും കലർത്തുന്നതായി കണ്ടെത്തി. ഇത് ഏതെങ്കിലും രൂപത്തിലോ പേരിലോ പുകയില വ്യാപാരം തടയുന്ന ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്.ഉപഭോക്ത്യ അവകാശങ്ങളും സുരക്ഷയും ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധത റാക് ഡി.ഇ.ഡിയിലെ വാണിജ്യ- നിയന്ത്രണ-സംരക്ഷണ വകുപ്പ് മേധാവി ഫൈസൽ അലിയോൺ ഊന്നിപ്പറഞ്ഞു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കൊമേഴ്സ്യൽ കൺട്രോൾ ടീം വർഷം മുഴുവനും പ്രചാരണം തുടരുമെന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.റാക് ഡി.ഇ.ഡി സ്ഥാപിച്ച ഔദ്യോഗിക ആശയ വിനിമയ ചാനലുകളിലുടെ എന്തെങ്കിലും ലംഘനങ്ങൾ നിരീക്ഷിക്കാൻ ഉപഭോക്താക്കളോട് അദ്ദേഹം അഭ്യർഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago