HOME
DETAILS

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

  
October 11, 2024 | 3:56 PM

Heavy rain in UAE Hail year

ദുബൈ:യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. ദേശീയ കാലാവസ്ഥാ വകുപ്പ് (എൻ.സി.എം) വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരു ന്നു. യു.എ.ഇയുടെ കിഴക്കൻ മേഖലയെ കാലാവസ്ഥ ബാധിച്ചു, ഷാർജയുടെ ചില ഭാഗങ്ങളിൽ  ആലിപ്പഴ വർഷമുണ്ടായപ്പോൾ റാസൽഖൈമയിൽ കനത്ത മഴ പെയ്തു. ഇന്നലെ പുലർച്ചെ പല സ്ഥലങ്ങളിലും കനത്ത മഴയുണ്ടായതിനെ തുടർന്ന് പർവത പ്രദേശങ്ങളിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. ഹത്തയിലേക്കുള്ള റോഡിൽ പർവത ഭാഗങ്ങളിൽ വാഹനമോടിച്ചവർക്ക് വെള്ളച്ചാട്ടങ്ങൾ മനം കവർന്ന കാഴ്ചയായി.

അതിനിടെ, അടുത്ത ആഴ്‌ചയിൽ ഉഷ്ണ മേഖലാ ന്യൂനമർദമുണ്ടാകുമെന്ന് എൻ.സി.എം പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ന്യൂനമർദ സംവിധാനത്തിൻ്റെ സാന്നിധ്യം നിലവിൽ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന് തെക്ക് ഭാഗത്തുള്ള ന്യൂനമർദത്തെക്കുറിച്ചു എൻ.സി.എം യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. 

ഇത് മധ്യഅറബിക്കടലിലേക്ക് നീങ്ങുകയും ഒക്ടോബർ 14, 15 തീയതികളിൽ ശക്തി പ്രാപിക്കുകയും ചെയ്യും. ഉഷ്ണ മേഖലാ പ്രതിഭാസങ്ങൾ പലപ്പോഴും ദ്രുതഗതിയിലുള്ളതും പെട്ടെന്നുള്ളതുമായ മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. കാലാവസ്ഥാ മാറ്റം അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  6 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  6 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  6 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  6 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  6 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  6 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  6 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  6 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  6 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  6 days ago