HOME
DETAILS

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

  
Anjanajp
October 12 2024 | 07:10 AM

pv-anvar-mla-against-kerala-police-over-attack-on-auto-rikshaw-drivers

കാസര്‍കോട്: കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട പൊലിസുകാരെ അയക്കുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. അതിനുകാരണം ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അന്‍വര്‍ പറഞ്ഞു. കാസര്‍കോട്ട് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അബ്ദുല്‍ സത്താറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍. സത്താറിന്റെ കുടുംബത്തിന് വീടുവെച്ച് നല്‍കണം. സത്താറിനെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

കുടുംബം പോറ്റാനുള്ള യുദ്ധത്തിലാണ് ഓട്ടോ തൊഴിലാളികളെന്നും പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഇവരെന്നും പി വി അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പൊലീസ് ഇറങ്ങുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണില്ല. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധി മറികടക്കാന്‍ കഴുത്തിന് കത്തിവെക്കുന്ന തട്ടിപ്പുസംഘത്തിന്റെ സ്വഭാവമാണ് പൊലീസ് കാണിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

ഒരു സാധുവിന്റെ വണ്ടി പൊലീസ് പിടിച്ചിട്ടപ്പോള്‍ ഏതെങ്കിലും നേതാവ് ചോദിക്കാന്‍ പോയോ? യൂണിയന്‍ നേതാക്കള്‍ക്ക് ഉത്തരവാദിത്തം ഇല്ലേ? പിതാവിനെ കാത്തുനില്‍ക്കുന്ന കുടുംബമാണ് അനാഥമായത്. പൊലീസിന്റെ അഹങ്കാരമാണ് റോഡില്‍ കാണുന്നത്. ഇത് ചോദ്യം ചെയ്യാന്‍ കാസര്‍കോട്ടെ ജനതയ്ക്ക് കഴിഞ്ഞില്ലെന്നും അന്‍വര്‍ പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  15 hours ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  16 hours ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  16 hours ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  16 hours ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  16 hours ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  16 hours ago
No Image

UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്

uae
  •  16 hours ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  17 hours ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  17 hours ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  17 hours ago