HOME
DETAILS

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

  
October 12, 2024 | 6:24 AM

actor-siddique-appeared-for-questioning-in-rape-case

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ഇന്നും അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. മകന്‍ ഷഹീന്‍ സിദ്ദിഖിനും നടന്‍ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്.

ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ വിട്ടയക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടിസ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയില്‍ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലിസ് നോട്ടിസ് നല്‍കിയത്.  ഈ മാസം 22നാണ് സുപ്രിം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കുന്നത്.

രണ്ടാഴ്ച്ചത്തേക്കാണ് കോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞത്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലിസ് കേസെടുത്തത്. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

42കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; വില്‍പന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചെന്ന് മൊഴി

Kerala
  •  22 minutes ago
No Image

പ്രവാചക വൈദ്യത്തെ പരിചയപ്പെടുത്തി പ്രൊഫറ്റിക് ഹോസ്പിറ്റൽ

Kerala
  •  31 minutes ago
No Image

അല്‍ബിര്‍ സ്‌കൂള്‍സ് ദശവാര്‍ഷിക സുവനീര്‍ പ്രകാശനം

Kerala
  •  33 minutes ago
No Image

കുട്ടികൾ സമസ്തയെ അറിയും, എ.ഐ ഇന്ററാക്ടീവ് മാഗസിനിലൂടെ

Kerala
  •  35 minutes ago
No Image

ഇത് ടെസ്‌ല ടവര്‍ മാജിക്; വൈദ്യുതി കൈമാറാം വായുവിലും

Kerala
  •  39 minutes ago
No Image

പോഷക സംഘടനകൾ സമസ്തയുടെ തീരുമാനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണം: ജിഫ്‌രി തങ്ങൾ

Kerala
  •  41 minutes ago
No Image

നൂതന കർമപദ്ധതികൾ സമർപ്പിച്ച് സമസ്തയുടെ പോഷക സംഘടനകൾ; ലക്ഷ്യം,പുതു ചുവട്

Kerala
  •  42 minutes ago
No Image

ആള്‍ക്കൂട്ട കൊലപാതകങ്ങൾക്ക് എതിരേ പ്രത്യേക നിയമം വേണം

Kerala
  •  an hour ago
No Image

ത്രഡ് ആർട്ടിൽ വിസ്മയം തീർത്ത് വിദ്യാർഥികൾ

Kerala
  •  an hour ago
No Image

പുതുചരിത്രമെഴുതും പുരുഷാരം; മഹാക്യാംപ് ഡോ. റാഫിഅ് ത്വാഹാ രിഫാഈ ഉദ്ഘാടനം ചെയ്തു

Kerala
  •  an hour ago