HOME
DETAILS

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

  
Web Desk
October 11, 2024 | 6:23 PM

Saudi Arabia with e-visa scheme for 63 countries

റിയാദ്: അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ കൂടുതൽ സഊദിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ  ഉടൻ പ്രഖ്യാപിക്കും. സഊദിയിലെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനായുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഇടത്തര വരുമാനക്കാരായ കൂടുതൽ സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ടൂറിസം മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സഊദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 2023-ഓടെ 100 ദശലക്ഷം സന്ദർശകർ എന്ന ലക്ഷ്യം ഇതിനകം മറികടന്ന സഊദി 2030 ഓടെ 150 ദശലക്ഷം എന്ന എണ്ണം പൂർത്തീകരിക്കരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ചൈന ഉൾപ്പെടെ 63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതി വിപുലീകരിക്കാൻ സഊദിക്ക് പദ്ധതിയുള്ളതായി സഊദിയുടെ ടൂറിസം സഹമന്ത്രി സുൽത്താൻ അൽ മുസല്ലം അറിയിച്ചു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ അർഥവത്തായ സംഭാവന നൽകാൻ കഴിയുന്ന സന്ദർശകരെയാണ് രാജ്യം ആഗ്രഹിക്കുന്നത്. ഉയർന്ന വരുമാനമുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അടുത്ത ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വളർന്നു വരുന്ന ഇടത്തരം വരുമാനക്കാരായ വിഭാഗം പ്രധാന സാധ്യതയായി കാണുന്നു. ഒരു കാലത്ത് അടുത്ത സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾ ഇപ്പോൾ കൂടുതൽ ദൂരം സഞ്ചരിക്കുവാനും ആഡംബരവും സാഹസികതയും നിറഞ്ഞ അനുഭവങ്ങളിൽ താൽപര്യമുള്ളവരുമാണ്. സമ്പന്നരായ യാത്രക്കാർക്കുള്ള പ്രധാനം ലക്ഷ്യസ്ഥാനങ്ങളിലൊന്നായി നിലകൊള്ളാൻ സഊദിക്ക് ഇത് അതുല്യ അവസരമാണെന്നും മന്ത്രി വ്യക്തമാക്കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  a day ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  a day ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  a day ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  a day ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  a day ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  a day ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  a day ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  a day ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  a day ago