HOME
DETAILS

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

  
October 11, 2024 | 3:52 PM

New Jammu and Kashmir Cabinet to Take Oath on Wednesday

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും, രാഷ്ട്രപതി ഭവനിലേക്കും ആഭ്യന്തരമന്ത്രാലയത്തിലേക്കും രേഖകള്‍ കൈമാറണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ബുധനാഴ്ചക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും ഒമര്‍ അബ്ദുള്ള പറഞ്ഞു.

ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ഒമര്‍ അബ്ദുള്ള നാളെ ഗവര്‍ണറെ കാണും. ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ നാഷണല്‍ കോണ്‍ഫറസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തു. ഇതുസംബന്ധിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. പാര്‍ട്ടിയുടെ നിയമസഭാ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പിസിസി അധ്യക്ഷന്‍ അറിയിച്ചു. 

ഇരുപാര്‍ട്ടികളുടെയും സംയുക്തയോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കറും ഒരു ക്യാബിനറ്റ് പദവിയും നല്‍കാമെന്ന നിലപാട് അറിയിക്കുമെന്നാണ് വിവരങ്ങള്‍. എന്നാല്‍ സിപിഐഎം എംഎല്‍എ യൂസഫ് തരിഗാമിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന താല്‍പര്യമുള്ളവരാണ് ഫറൂഖ് അബ്ദ്ദുള്ള ഉള്‍പ്പെടെയുള്ളവര്‍. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പദവിയിലെത്തുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തില്‍ ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

The newly formed Jammu and Kashmir cabinet, led by Omar Abdullah, is set to take oath on Wednesday, following the National Conference-Congress alliance's victory in the state assembly elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago