നീലഗിരിയിലെ കുടിവെള്ള ക്ഷാമം; സമഗ്ര പദ്ധതിയുമായി ജില്ലാഭരണകൂടം
ഗൂഡല്ലൂര്‍: നീലഗിരിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സമഗ്ര പദ്ധതിയുമായി ജില്ലാ ഭരണകൂടം.
പദ്ധതിയുടെ ഭാഗമായി ഊട്ടി താലൂക്കില്‍ ഒരു കോടി രൂപ മുടക്കി പര്സന്വാലി തടയണ ശുദ്ധീകരിക്കും.
കൂടാതെ പുതിയ പമ്പു സെറ്റുകള്‍ സ്ഥാപിക്കാനും ട്രാന്‍സ്ഫോമര്‍ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കുന്നൂര് നഗരസഭയില്‍ 1.23 ലക്ഷം മുടക്കി ആറ് കിണറുകള്‍ ആഴം കൂട്ടുവാനും പുതിയ തടയണ നിര്‍മിക്കാനും 11 പമ്പു സെറ്റുകള്‍ മാറ്റാനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഗൂഡല്ലൂര്‍ നഗരസഭയില്‍ 20 ലക്ഷത്തിന് പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കും.
നെല്ലിയാളം മുന്‍സിപ്പാലിറ്റിയില്‍ 30 ലക്ഷം രൂപ കിണറുകള്‍ ആഴം കൂട്ടാനും പമ്പു സെറ്റുകള്‍ക്കുമായി ഉപയോഗിക്കും.
ജില്ലയിലെ 11 പഞ്ചായത്തുകളില്‍ 4.94 ലക്ഷം ചിലവില്‍ 39 സ്ഥലങ്ങളില്‍ കിണര്‍ കുഴിക്കാനും നിലവിലുള്ള 30 കിണറുകള്‍ ആഴം വര്‍ധിപ്പിക്കാനും ഉപയോഗിക്കും.
35 ഗ്രാമ പഞ്ചായത്തുകളില്‍ 96 കിണറുകള്‍ ആഴം കൂട്ടുവാനും പുതുതായി 24 കിണറുകള്‍ കുഴിച്ച് കുടിവെള്ളമെത്തിക്കാനുമാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."