ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ
അഹമ്മദാബാദ്: ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു അയാളുടെ ഓരോ ചുവട് വയ്പും. പ്രത്യേകിച്ചും സ്ത്രീകളെ. തഞ്ചത്തില്‍ കിട്ടുമ്പോള്‍ അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലും. സ്ത്രീകളല്ലാത്തവരും അയാളുട ഇരകളിലുണ്ട്. മോ,ണവും ലിസ്ര്‌റിലുണ്ട്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഒരു 19കാരിയുടെ ബലാത്സംഗക്കൊലയില്‍ പിടിയിലായ 30കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് ഒന്നും രണ്ടുമല്ല. അഞ്ച് അതിക്രൂര കൊലപാതകങ്ങളുടെ അഴിയാക്കുരുക്കുകളാണ്.
ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി ട്രെയിനുകള്‍ കേന്ദ്രീകരിച്ച് നടന്ന കൊലപാതകങ്ങള്‍. ഹരിയാനയിലെ രോഹ്തക് സ്വദേശിയായ രാഹുല്‍ കരംവീറാണ് ഈ കേസുകളിലെല്ലാം പ്രതി.
19കാരിയുടെ മരണത്തിന് പിന്നാലെ നടത്തിയ വ്യാപക തെരച്ചിലില്‍ നവംബര്‍ 24നാണ് രാഹുല്‍ പിടിയിലാകുന്നത്. 2000ത്തോളം സിസിടിവി ക്യാമറകളില്‍ നിന്നായി നിരവധി ദൃശ്യങ്ങള്‍ പൊലിസിന് തെളിവായി ലഭിച്ചിരുന്നു. റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലുമൊക്കെ മാറിമാറി താമസിക്കുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പ്രതിയെ ലോക്കല്‍ റെയില്‍വേ പൊലിസ് സംയുക്ത ഓപ്പറേഷനിലൂടെ കുടുക്കിയത്.
ട്രെയിനുകള്‍ കേന്ദ്രീകരിച്ചാണ് രാഹുല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും കോച്ചുകളാണ് പ്രധാനലക്ഷ്യം. ഒറ്റയ്ക്കുള്ള യാത്രക്കാരെ തെരഞ്ഞുപിടിച്ച് നോട്ടമിടും. പിന്നീട് തക്കം കിട്ടുമ്പോള്‍ ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും.
ഗുജറാത്തിലെ വത്സദ് ജില്ലയിലുള്ള ഉദ്വാദ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 19കാരിയുടെ മൃതദേഹം ലഭിക്കുന്നത്. രാഹുല്‍ കൊലപ്പെടുത്തിയ യുവതിയുടേതായിരുന്നു ഇത്. ഇതാണ് രാഹുലിന്റെ കൊടുംക്രൂരതകള്‍ പുറത്തെത്താന്‍ നിമിത്തമായത്. നവംബര്‍ 14നായിരുന്നു സംഭവം.
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രാഹുല്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്ന് ശമ്പള കുടിശിക വാങ്ങി മടങ്ങും വഴിയാണ് രാഹുല്‍ 19കാരിയെ കാണുന്നതും കൊലപ്പെടുത്തുന്നതും. പണംവാങ്ങി വാപിയിലേക്കുള്ള ട്രെയിന്‍ കാത്തി നില്‍ക്കുകയായിരുന്നു ഇയാള്‍. അപ്പോഴാണ് യുവതി തനിയെ നടന്നു വരുന്നത് കണ്ടത്. ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ഇയാള്‍ യുവതിയെ പിന്തുടര്‍ന്നു. സമാപത്തെ ഒരു മാവിന്‍ ചുവട്ടിലേക്ക് തള്ളിയിട്ടു. അതിക്രൂരമായി ബലാത്സംഗം ചെയ്തു. കഴുത്തു ഞെരിച്ചു കൊന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ രാഹുലിനെ കണ്ട പൊലിസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ അഡ്രസ് ഇല്ലാത്തതിനാല്‍ കണ്ടെത്താനായിരുന്നില്ല. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ രാഹുല്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് വരെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഞായറാഴ്ച അറസ്റ്റിലാകുന്നതിന് തലേന്നാണ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു യുവതിയെ രാഹുല്‍ കൊലപ്പെടുത്തുന്നത്. ട്രെയിനില്‍ വെച്ച് മോഷണശ്രമത്തിനിടെ ആയിരുന്നു ഈ കൊലപാതകം. ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്റ്റേഷനിലും സമാനരീതിയില്‍ മറ്റൊരു യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷന് സമീപം കട്ടിഹാര്‍ എക്‌സ്പ്രസില്‍ ഒരു വയോധികനെ ഇയാള്‍ കുത്തിക്കൊന്നു. കര്‍ണാടകയിലെ മുള്‍കിയിലും ഇയാള്‍ക്കെതിരെ കൊലപാതകക്കേസുണ്ട്.
മോഷണക്കേസില്‍ ഈ വര്‍ഷമാദ്യമാണ് ജോധ്പൂര്‍ ജയിലില്‍ നിന്ന് രാഹുല്‍ പുറത്തിറങ്ങുന്നത്. ഗുജറാത്ത് കര്‍ണാടക, പശ്ചിമ ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."