HOME
DETAILS

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

  
Web Desk
November 29 2024 | 06:11 AM

AI Muslim Personal Law Board Urges Supreme Court to Intervene in Religious Property Claims

ന്യൂഡല്‍ഹി: മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരനത്രമായി ഉയരുന്ന അവകാശവാദങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്(എഐഎംപിഎല്‍ബി). ഇക്കാര്യത്തില്‍ സുപ്രിം കോടതി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് എഐഎംപിഎല്‍ബി സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് അയച്ച കത്തിലാണ് ബോര്‍ഡ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

രാജ്യത്തെ കോടതികള്‍ ഇത്തരം അവകാശവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോടതി സ്വമേധയാ ഇടപെടണമെന്നും എഐഎംപിഎല്‍ബി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സര്‍വേയ്‌ക്കെതിരെ സംഭല്‍ മസ്ജിദ്  കമ്മിറ്റി നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി അടിയന്തരമായി പരിഗണിക്കാനിരിക്കെയാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ കത്ത്.  1991ലെ ആരാധനാലയ നിയമങ്ങള്‍ അവഗണിച്ചാണ് ഇത്തരം കേസുകള്‍ നടക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1947 ആഗസ്റ്റ് 15നുള്ള ആരാധനാലയങ്ങളുടെ തല്‍സ്ഥിതി മാറ്റരുതെന്ന് നിയമം പറയുന്നതാണെന്നും ബോര്‍ഡ് സൂചിപ്പിക്കുന്നു.

'സംഭല്‍ മസ്ജിദ് സംഭവത്തിനുശേഷം പുതിയൊരു അവകാശവാദവും കൂടി എത്തിയിരിക്കുകയാണ്. ലോകപ്രശസ്തമായ അജ്മീര്‍ ദര്‍ഗ മഹാദേവ ക്ഷേത്രമാണെന്നാണ് അവകാശവാദം. എന്നാല്‍, ഹരജി പരിഗണിച്ച അജ്മീറിലെ വെസ്റ്റ് സിവില്‍ കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കുകയും ചെയ്തിരിക്കുകയാണ്' എഐഎംപിഎല്‍ബി വക്താവ് എസ്‌ക്യുആര്‍ ഇല്യാസ് ചൂണ്ടിക്കാട്ടുന്നു.  

അജ്മീര്‍ ദര്‍ഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ ജലാഭിഷേകം നടന്നിരുന്നുവെന്നുമാണ് ഹരജിക്കാര്‍ അവകാശപ്പെടുന്നത്. നിയമം മറികടന്ന് കോടതികള്‍ ഇത്തരം അവകാശവാദങ്ങള്‍ വകവച്ചുകൊടുക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.  ആരാധനാലയ നിയമത്തിന്റെ പവിത്രത അടിവരയിടുന്ന ബാബരി കേസിലെ സുപ്രിംകോടതി വിധി ലംഘിച്ചാണ് ഇപ്പോഴത്തെ നിയമനടപടികള്‍ നടക്കുന്നത്. കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്ന സമീപനത്തില്‍നിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ നിയമത്തിന്റെയും ഭരണഘടനയുടെയും പച്ചയായ പരിഹാസമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ശക്തമായ ജുഡീഷ്യല്‍ പരിശോധന വേണം. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത് സാമുദായിക സൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വേ നടപടിക്കെതിരെ ഉത്തര്‍പ്രദേശിലെ സംഭല്‍ ജമാമസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ(എഎസ്‌ഐ) സര്‍വേയ്ക്ക് അനുമതി നല്‍കിയ ജില്ലാകോടതിയുടെ ഉത്തരവിനെതിരെയാണു ഹരജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഇന്ന് ഹരജി പരിഗണിക്കും.

സര്‍വേ സ്റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സര്‍വേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ടവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ തുടരുന്നു.

മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ഷാഹി ജമാമസ്ജിദ്. മുന്‍പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ എട്ടുപേരാണു പരാതിക്കാര്‍. ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്‍ 19ന് സംഭല്‍ കോടതി എഎസ്‌ഐ സര്‍വേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനായിരുന്നു നിര്‍ദേശം.

The All India Muslim Personal Law Board (AIMPLB) has raised concerns over the increasing claims on mosques and dargahs, urging the Supreme Court for immediate intervention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  a day ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  a day ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  a day ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  a day ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  a day ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  a day ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  a day ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  a day ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  a day ago