HOME
DETAILS

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

  
November 29, 2024 | 7:06 AM

kodakara-hawala-case-court-ordered-for-further-investigation

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഇരിഞ്ഞാലക്കുട അഡീഷണല്‍  സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. 

ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഉത്തരവ്. ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. 

കൊടകര കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നാണ് ചട്ടം. കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. 

കള്ളപ്പണമായ ആറ് കോടി രൂപ ചാക്കിലാക്കി ബിജെപി ജില്ലാ കമറ്റി ഓഫീസില്‍ സൂക്ഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കോഴിക്കോട് നിന്നും കൊണ്ടു വന്ന കള്ളപ്പണത്തില്‍ ഒരു കോടി സുരേന്ദ്രന്‍ അടിച്ചുമാറ്റിയതായും ധര്‍മ്മരാജന്‍ തന്നോട് പറഞ്ഞതായും തിരൂര്‍ സതീശന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി; എസിപി രത്‌നകുമാറിനെതിരെ ഗുരുതര ആരോപണം

Kerala
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യം തേടി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രിം കോടതിയിൽ

Kerala
  •  5 days ago
No Image

2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ യുഎഇ; ഒഴിവാക്കുന്നത് എന്തെല്ലാം?

uae
  •  5 days ago
No Image

ജഡേജയുടെ പിൻഗാമി? 30 ലക്ഷത്തിൽ നിന്ന് 14.20 കോടിയിലേക്ക്; പ്രശാന്ത് വീറിനെ സ്വന്തമാക്കിയ ചെന്നൈയുടെ ലക്ഷ്യമിത്

Cricket
  •  5 days ago
No Image

പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികർക്ക് ആശ്വാസം: പുനരധിവാസ പദ്ധതി ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി

National
  •  5 days ago
No Image

ജീവിച്ചിരിക്കെ 'മരണം' രേഖപ്പെടുത്തി: വോട്ടർ പട്ടികയിൽ നിന്നും, എസ്ഐആറിൽ നിന്നും പുറത്തായി റിട്ട. പ്രൊഫസർ; കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

Kerala
  •  5 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്പിലെ പ്രതി ഹൈദരാബാദ് സ്വദേശി; ആസ്ത്രേലിയയിലേക്ക് പോയത് 27 വർഷം മുമ്പ്

International
  •  5 days ago
No Image

'എന്താണ് വിശേഷം, സുഖമാണോ?': ബസ്സിൽ കയറിയ യാത്രക്കാരനെ കണ്ട് ഞെട്ടി ഡ്രൈവറും മറ്റുള്ളവരും; വീഡിയോ

uae
  •  5 days ago
No Image

മെസിയുടെ 'ഗോട്ട് ടൂർ' കോലാഹലത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കം: കായിക മന്ത്രി രാജിവച്ചു

National
  •  5 days ago
No Image

അടുത്ത നാല് കളിയിൽ പൂജ്യത്തിന് പുറത്തായാലും അവനെ ഇന്ത്യ ഒഴിവാക്കില്ല: കൈഫ്

Cricket
  •  5 days ago