റോഡ് തകര്‍ന്നു യാത്ര ദുഷ്‌കരം
തളിപ്പറമ്പ് : നാടുകാണി എളമ്പേരംപാറയിലെ മലബാര്‍ ഗ്യാസ് ഫ്യുവല്‍ കോര്‍പ്പറേഷന്‍ ഭാഗത്തേക്ക് പോകുന്ന റോഡ് തകര്‍ന്ന് യാത്ര ദുഷ്‌ക്കരമായി. ഗ്യാസ് ടാങ്കറും ടിപ്പറും യഥേഷ്ടം കടന്നു പോകുന്ന റോഡിലൂടെ കാല്‍നടയാത്ര പോലും അപകടകരമായതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. തളിപ്പറമ്പ്- ആലക്കോട് സംസ്ഥാനപാതയില്‍ നിന്നും നാടുകാണി എളമ്പേരം പറകൂവ്വേരി റോഡും ഇതുവഴി മലബാര്‍ ഗ്യാസ് ഫ്യുവല്‍കോര്‍പ്പറേഷനിലേക്ക് പോകുന്ന റോഡുമാണ് തകര്‍ന്ന് യത്ര തീര്‍ത്തും ദുഷ്‌ക്കരമായി തീര്‍ന്നിരിക്കുന്നത്. കുഴി നിറഞ്ഞ റോഡിലൂടെ ചെറുവാഹനങ്ങള്‍ ട്രിപ്പ് വിളിച്ചാല്‍ വരാന്‍ മടി കാണിക്കുകയും ചെയ്യുന്നു. കുഴി നിറഞ്ഞ റോഡിലൂടെ ഗ്യാസ് വണ്ടികളും ടിപ്പര്‍ ലോറികളും കടന്നു പോകുമ്പോള്‍ സമീപത്തെ വീട്ടുകാര്‍ ഭീതിയിലാണ്.
കല്ലുകള്‍ തെറിച്ച് ജനല്‍ ചില്ലുകള്‍ തകരുന്നത് നിത്യ സംഭവമാണ്. എത്രയും പെട്ടെന്ന് റോഡിന്റെ അറ്റകുറ്റപണി നടത്താന്‍ ബദ്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ ദിവസം മലബാര്‍ ഗ്യാസ് ഫ്യുവല്‍ കോര്‍പ്പറേഷനില്‍ നടന്ന മോക്ക് ഡ്രില്ലിന്റെ അവലോകന യോഗത്തിന് എത്തിയ ഡെപ്യൂട്ടി കലക്ടറോട് ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ തകര്‍ന്ന റോഡ് നന്നാക്കാന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പെട്ടന്നു തന്നെ റോഡ് പണി ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."