ഇറാനും ഹൂതി മലീഷികളും ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷക്ക് ഭീഷണി: ആദില്‍ അല്‍ ജുബൈര്‍
റിയാദ്: ഇറാനും ഹൂതി മലീഷികളും ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും തീവ്രവാദത്തിനു പിന്തുണ നല്‍കുകയാണ് ഇറാനെന്നും സഊദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. നിരവധി രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷക്ക് ഇറാനും ഹൂതികളും തുരങ്കം വെച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇറാന്‍ ഭരണകൂടം ഒരിക്കലും അന്താരാഷ്ട്ര നയതന്ത്ര മര്യാദകളെ മാനിക്കാറില്ല. എംബസികളും കോണ്‍സുലേറ്റും അവിടെ അതിക്രമണത്തിന് ഇരയായി. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഉറച്ച തീരുമാനമെടുത്ത പോലെയാണ് ഇറാന്‍ പെരുമാറുന്നത്. ഭീകരവാദത്തിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്ന രാജ്യമാണ് ഇറാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ശത്രുതാ മനോഭാവം അവസാനിപ്പിച്ച് ഇറാന്‍ മുന്നിട്ടിറങ്ങണം. ഈ അവസ്ഥയില്‍ സഊദി അറേബ്യക്ക് അനുരഞ്ജന ചര്‍ച്ചക്ക് മുന്നിട്ടിറങ്ങാനാവില്ല. അറബ്, ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നിട്ടിറങ്ങിയതില്‍ സഊദി വിദേശമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
കൊടുംഭീകര സംഘടനയായ ദാഇശിനെ തകര്‍ക്കുന്നതടക്കം ലോകത്ത് നിരവധി പ്രശ്‌നങ്ങള്‍ക്ക് ഈ വര്‍ഷം തന്നെ പരിഹാരം കാണാന്‍ സാധിക്കും. രാഷ്ട്രീയ പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് സഊദി അറേബ്യ നിര്‍ണായക പങ്കുവഹിക്കുമെന്നും ആദില്‍ അല്‍ജുബൈര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."