HOME
DETAILS
MAL
കേരളത്തില്‍ ചുവപ്പു-കാവി ഭീകരത: ചെന്നിത്തല
backup
February 17 2018 | 19:02 PM
കോട്ടയം: കേരളത്തില്‍ ചുവപ്പ് - കാവി ഭീകരതയാണ് നടമാടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെ വധിച്ചത് വ്യക്തമായ ഗൂഢാലോചനക്ക് ശേഷമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരിലെ ജയിലുകള്‍ സി.പി.എം കൊലയാളി സംഘത്തിന്റെ സൈ്വര്യവിഹാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ജയിലിനുള്ളില്‍ ആസൂത്രണം നടത്തിയ ശേഷമാണ് കൊലയാളി സംഘങ്ങള്‍ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്.
ശുഹൈബിനെ സി.പി.എം നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. കൊലപാതകത്തിന് മുന്‍പ് ശുഹൈബിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായി കൊലവിളിയും നടത്തിയിരുന്നു. പൊലിസ് ഇടപെട്ടിരുന്നെങ്കില്‍ ഈ ചെറുപ്പക്കാരന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."