HOME
DETAILS

റഫാല്‍ ഉടമ്പടിയെന്ന തീവെട്ടിക്കൊള്ള

  
backup
February 17 2018 | 20:02 PM

articleraphel


ജനാധിപത്യത്തില്‍ ഭരണകൂടത്തിനു ജനങ്ങളില്‍നിന്ന് ഒന്നും മറച്ചുവയ്ക്കാനുണ്ടാവരുത്. ജനങ്ങളുടെ അംഗീകാരത്തോടെയാണു ജനകീയസര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്. ജനങ്ങളില്‍നിന്നു കാര്യങ്ങള്‍ മറച്ചുവയ്ക്കല്‍ സ്വേച്ഛാധിപത്യമാണ്. റഫാല്‍ യുദ്ധവിമാനം വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ആ സ്വേച്ഛാധിപത്യ നയമാണ്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഏറ്റവും കൂടിയ വിലയ്ക്കാണ് ഇന്ത്യ വാങ്ങിയിരിക്കുന്നത്. പുറത്തുവന്ന വിവരംവച്ചാണെങ്കില്‍ മുന്‍ യു.പി.എ സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച യുദ്ധവിമാനങ്ങളേക്കാള്‍ മൂന്നിരട്ടിയാണ് ഇതിനു വില. റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ടു പ്രതിപക്ഷമുന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ കേന്ദ്രം ഒഴിഞ്ഞുമാറുകയാണ്.
ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണു റഫാല്‍ ഇടപാട് പരാമര്‍ശിച്ചത്. റഫാല്‍ വിവാദം പ്രതിപക്ഷം കെട്ടിച്ചമയ്ക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇടപാടിന്റെ വിശദാംശം വെളിപ്പെടുത്താന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മന്ത്രിക്ക് ഉത്തരം മുട്ടി. ദേശസുരക്ഷ മുന്‍നിര്‍ത്തിയാണു വിലവിവരമടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താത്തതെന്നും യു.പി.എ സര്‍ക്കാരിന്റെ കാലത്തും പ്രതിരോധ ഇടപാടുകളില്‍ ഇതേ നിലപാടാണു സ്വീകരിച്ചതെന്നും ജെയ്റ്റ്‌ലി പ്രതികരിച്ചു.
പ്രധാനമന്ത്രി മോദി 2015ല്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ 35 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ് വിവാദത്തിന്റെ പശ്ചാത്തലം. പ്രതിരോധ ഇടപാടില്‍ പാലിക്കേണ്ട വ്യവസ്ഥാപിത രീതി പിന്തുടരാതെയായിരുന്നു വിമാനം വാങ്ങല്‍ തീരുമാനം. സവിശേഷ ആയുധസജ്ജീകരണങ്ങള്‍, പരിപാലനം, സ്‌പെയര്‍ പാര്‍ട്ട് എന്നിവ ഉള്‍പ്പെടെ ഒരു വിമാനത്തിന് 1,640 കോടി രൂപയായെന്നാണു പ്രതിരോധ വൃത്തങ്ങള്‍ അനൗദ്യോഗികമായി വെളിപ്പെടുത്തുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്തു നീണ്ട കൂടിയാലോചനയ്ക്കു ശേഷം ഒരു വിമാനത്തിന് 526 കോടി രൂപ എന്ന നിലയില്‍ വാങ്ങുന്നതിന് ഏകദേശ ധാരണയായിരുന്നു. ആയുധസജ്ജീകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്ട്, പരിപാലനം എന്നിവയ്ക്കു പുറമേയായിരുന്നു ഇത്. മൂന്നിരട്ടി വിലയാണു സംശയം ജനിപ്പിക്കുന്നത്. കടുത്ത അഴിമതി ഇതിന്റെ പിന്നിലുണ്ടെന്നാണു പ്രതിപക്ഷം കരുതുന്നത്. അതു പുറത്തുകൊണ്ടുവരാനുള്ള ഉദ്യമത്തിലാണവര്‍.
യു. പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന ഇടപാടിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വച്ചുവെന്ന അരുണ്‍ ജെയ്റ്റലിയുടെ പരാമര്‍ശം തെറ്റാണെന്നും പ്രതിരോധക്കരാറുകളുടെ വിവരങ്ങള്‍ അന്നു വെളിപ്പെടുത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
സുഖോയ് യുദ്ധവിമാനങ്ങള്‍, വിമാനവാഹിനി കപ്പലായ അഡ്മിറല്‍ ഗോര്‍ഷ്‌ക്കോവ് (ഐ.എന്‍. എസ് വിക്രമാദിത്യ) എന്നിവയുടെ കരാര്‍ വിവരങ്ങളും വിലയുള്‍പ്പെടെയുള്ള കാര്യങ്ങളും അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണി പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ രേഖകള്‍ പാര്‍ട്ടി മുഖ്യ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പുറത്തുവിട്ടു.
ഇടപാടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണു രേഖകള്‍ പുറത്തുവിടാത്തെന്നു പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നു മന്ത്രി ജെയ്റ്റലിയും പറഞ്ഞു. എന്നാല്‍, റഫാല്‍ യുദ്ധവിമാനങ്ങളുടെ യഥാര്‍ഥ വില പുറത്തുവിടുന്നതു രാജ്യതാല്‍പ്പര്യത്തിനു നല്ലതല്ലേ എന്നാണു സുര്‍ജേവാല ചോദിച്ചത്.
എന്തുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ പ്രതിരോധ സംഭരണനയവും മാനദണ്ഡങ്ങളും പ്രധാനമന്ത്രി ലംഘിച്ചത്. എന്തുകൊണ്ടാണു 30,000 കോടിയുടെ അനുബന്ധ കരാര്‍ പൊതുമേഖലാസ്ഥാപനമായ എച്ച്.എ.എല്ലിനു നല്‍കാതെ സ്വകാര്യസ്ഥാപനത്തിനു നല്‍കിയത് തുടങ്ങിയ ചോദ്യങ്ങളാണ് സുര്‍ജേവാല ചോദിച്ചത്. ഓരോ യുദ്ധവിമാനത്തിന്റെയും യഥാര്‍ഥ വില, കരാര്‍ എങ്ങനെയായിരുന്നു, നടപടി ക്രമങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളില്‍ നിന്ന് ഒരിക്കലും മറച്ചുവയ്‌ക്കേണ്ട ഒന്നല്ല കോടാനുകോടി രൂപയുടെ ഇടപാടായ റഫാല്‍ ഉടമ്പടി എന്നാണു സി.പി.എം പോളിറ്റ് ബ്യൂറോയുടെ നിലപാട്.
നമ്മുടെ രാജ്യത്ത് അഴിമതി സാര്‍വത്രികമാവുകയാണ്. ഏറ്റവും ഉന്നതരായ ഭരണാധികാരികള്‍തന്നെ രാജ്യരക്ഷാ മേഖലയില്‍ പോലും നഗ്നമായ കടുത്ത അഴിമതി നടത്തുകയും അതു ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കുകയും ചെയ്യുന്നു.
ഇത്തരം കടുത്ത അഴിമതികള്‍ രാജ്യരക്ഷയ്ക്കുവേണ്ടിയാണെന്നു പറയാന്‍ ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തേയും ഭരണാധികാരികള്‍ക്ക് ധൈര്യം ഉണ്ടാവുകയില്ല.
എല്ലാ മേഖലയിലും നടക്കുന്ന വ്യാപകമായ അഴിമതികളും കുംഭകോണങ്ങളും കണ്ടു ജനം എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ചിത്രമാണിവിടെയുള്ളത്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും കാത്തുസൂക്ഷിക്കേണ്ടതിനാവശ്യമായ യുദ്ധവിമാനങ്ങളുടെ വാങ്ങലില്‍ പോലും നഗ്നമായ കുംഭകോണമാണ് ഈ രാജ്യത്ത് നടന്നിരിക്കുന്നത്.
റഫാല്‍ ഇടപാട് പുറത്തുകൊണ്ടവരുന്നതിനായുള്ള ഏറ്റവും ശക്തമായ വന്‍ ജനകീയ മുന്നേറ്റമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago