HOME
DETAILS

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

  
October 22, 2024 | 3:52 PM

The 8th Dubai Fitness Challenge will begin on October 26

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ച് 2024 ഒക്ടോബർ 26-മുതൽ ആരംഭിക്കും. മുപ്പത് ദിവസങ്ങളിലായി നടക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബൈ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വിത്യസ്ത ഫിറ്റ്നസ് പരിപാടികൾ നടക്കുന്നതാണ്.എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച് നടത്തിവരുന്നത്. ഇത്തവണത്തെ ദുബൈ ഫിറ്റ്നസ് ചലഞ്ച് നവംബർ 24 വരെ നീണ്ട് നിൽക്കും.

നിത്യ ജീവിതത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദുബൈ ഫിറ്റ്നസ് ചലഞ്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നു. ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബൈ ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുകയും അവസരമൊരുക്കുകയും ചെയ്യുന്നു.

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2017-ലാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച് എന്ന പേരിലുള്ള ഈ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ദുബൈയെ ലോകത്തിലെ ഏറ്റവുംആരോഗ്യമുള്ള നഗരമാക്കാൻ ലക്ഷ്യമിട്ടാണ് അദ്ദേഹം ഇത്തരം ഒരു പരിപാടി ആരംഭിച്ചത്.ദുബൈ റൺ, ദുബൈ റൈഡ് എന്നീ പടിപടികൾക്ക് പുറമെ കൈറ്റ് ബീച്ച്, അൽ വർഖ പാർക്ക്, സബീൽ പാർക്ക് എന്നിവിടങ്ങളിലെ ഫിറ്റ്നസ് വില്ലേജുകളും ദുബൈ  ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്നതാണ്.

The 8th edition of the Dubai Fitness Challenge is set to begin on October 26, encouraging residents and visitors to commit to 30 minutes of daily physical activity for 30 days. The citywide initiative offers a wide range of fitness activities, classes, and events to promote a healthy and active lifestyle. Participants of all ages and fitness levels are invited to join and make fitness a fun, community-driven experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  8 days ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  8 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  8 days ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  8 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  8 days ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  8 days ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  8 days ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  8 days ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  8 days ago
No Image

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു

latest
  •  8 days ago