പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം; മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: തട്ടുകടകളുള്‍പ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
സമൂസ, പക്കോഡ പോലുള്ള എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പാക്കേജിങില്‍ ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നതിനാല്‍ ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യസംരംഭകരുള്‍പ്പെടെ പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."