HOME
DETAILS

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

  
October 22 2024 | 15:10 PM

The amnesty ends on the 31st GD said not to wait any longer RFA

ദുബൈ:ഇനിയും വിസാ നിയമ ലംഘകരായി യു.എ.ഇയിൽ തുടരുന്ന വിദേശികൾ, എത്രയും വേഗത്തിൽ തന്നെ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ. എഫ്.എ) ദുബൈ അറിയിച്ചു. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ, രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് ഡയരക്ടറേറ്റിന്റെ നിർദേശം.

യു.എ.ഇ സർക്കാരിന്റെ പൊതുമാപ്പ് വലിയൊരു അവസരമാണ്. രാജ്യത്ത് നിയമലംഘകരായി തുടരുന്നവർ ഈ ആനുകൂല്യം ഉപയോഗിച്ച് വേഗത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊതുമാപ്പിന്റെ കാലാവധി കഴിയുന്നതിന് മുൻപ് നിയമപരമായ തുടർച്ച ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് ജി.ഡി.ആർ.എഫ്.എ അഭ്യർഥിച്ചു. അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് യു.എ.ഇയി ലേക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ലെന്നും വകുപ്പ് വീണ്ടും സ്ഥിരീകരിച്ചു.

സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധി പേരാണ് തങ്ങളുടെ താമസം നിയമ വിധേയമാക്കിയത്. അതോടൊപ്പം തന്നെ, ആയിരക്കണക്കിന് ആളുകളാണ് പിഴയൊന്നും കൂടാതെ തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. ഒക്ടോബർ 31ന് ശേഷവും രാജ്യത്ത് തുടരുന്നുവെങ്കിൽ വലിയ രീതിയിലുള്ള ശിക്ഷാ നടപടികൾ ഏറ്റുവാങ്ങേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പൊതുമാപ്പ് നടപടികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ദുബൈയിലുള്ളത്. എമിറേറ്റിലെ 86 ആമർ സെൻ്ററുകളിലും അൽ അവീറിലെ നിയമ ല ഘകരുടെ സെറ്റിൽമെൻ്റ് പരിഹാര കേന്ദ്രത്തിലും സർവിസ് ലഭ്യമാണ്.മുൻകാല വിസ ദുബൈ ആണെങ്കിൽ അവർ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ (എമിറേറ്റ്സ് ഐ.ഡി ഇല്ലാത്തവർ) അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലേക്കാണ്  അത്തരം ആളുകൾ പോകേണ്ടത്. ഇവിടെ നിന്ന് ആദ്യം അവരുടെ ബയോമെട്രിക് രേഖകൾ നൽകണം. പിന്നീട്, അവിടെ തന്നെയുള്ള ആമർ കേന്ദ്രത്തിൽ പോയി ഔട്ട്പാസിന് അപേക്ഷ നൽകാം. എന്നാൽ, എമിറേറ്റ്സ് ഐ.ഡി കൈവശമുള്ള ആളുകൾക്ക് നേരിട്ട് ദുബൈയിലെ ആമർ കേന്ദ്രങ്ങളിൽ പോയി എക്സിറ്റ് പാസിന് അപേക്ഷിക്കാം.

ഒപ്പം തന്നെ, വിസാ നിയമലംഘകരായി കഴിയുന്നവർ രാജ്യത്ത് വീണ്ടും തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ ഒരു ജോലി കണ്ടത്തി, വർക് പെർമിറ്റ് നേടി ആമർ കേന്ദ്രങ്ങളിൽ പോയി പുതിയ വിസക്ക് അപേക്ഷിക്കണം. പൊതുമാപ്പ് സേവനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും 800 5111 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു.

 The General Directorate of Residency and Foreigners Affairs (GDRFA) has announced that the amnesty period will end on the 31st, urging people to take advantage of the program immediately. This initiative allows individuals to correct their visa or residency status without facing legal consequences. The GDRFA emphasizes that time is running out, and applicants should act quickly to avoid penalties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  6 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  6 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  6 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  6 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  6 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  6 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  6 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  6 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  6 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago