HOME
DETAILS

സഊദിയിലെ എട്ടു പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി

  
backup
February 18 2018 | 10:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b1%e0%b5%8b

ജിദ്ദ: സഊദിയിലെ എട്ടു പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ വേഗ പരിധി ഉയര്‍ത്തി. കാറുകളുടെ കൂടിയ വേഗം മണിക്കൂറില്‍ 140 കിലോമീറ്ററും ബസുകളുടേത് 100 കിലോമീറ്ററും ലോറികളുടേത് 80 കിലോമീറ്ററും ആയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് പൊതുസുരക്ഷാ വകുപ്പിനു കീഴിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേധാവി കേണല്‍ സാമി അല്‍ശുവൈരിഖ് അറിയിച്ചു. ഇക്കാര്യം അറിയിച്ചുള്ള ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കും.

അതേ സമയം റോഡില്‍ അനുവദനീയമായ കൂടിയ വേഗ പരിധിയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഈ വേഗത്തില്‍ തന്നെ ഓടിക്കണമെന്നില്ലെന്നും കേണല്‍ സാമി അല്‍ശുവൈരിഖ് പറഞ്ഞു. നിലവില്‍ ഈ റോഡുകളില്‍ കാറുകള്‍ക്കുള്ള കൂടിയ വേഗ പരിധി 120 കിലോമീറ്ററാണ്. നാളെ മുതല്‍ പുതിയ വേഗ പരിധി നിലവില്‍വരും.

വേഗ പരിധി ഉയര്‍ത്തിയ റോഡുകള്‍ ഇവയാണ്:

റിയാദ് -തായിഫ് റോഡില്‍ പടിഞ്ഞാറു ദിശയില്‍ എക്‌സിറ്റ് അഞ്ച് ദര്‍മ പാലം മുതല്‍ എക്‌സിറ്റ് 54 അശീറ പാലം വരെ.

തായിഫ് -റിയാദ് റോഡില്‍ കിഴക്കു ദിശയില്‍ എക്‌സിറ്റ് 54 അശീറ പാലം മുതല്‍ മുസാഹ്മിയ ചെക്ക്‌പോസ്റ്റ് വരെ.

റിയാദ് -അല്‍ഖസീം റോഡില്‍ വടക്കു ദിശയില്‍ എക്‌സിറ്റ് ആറ് പാലം മുതല്‍ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പാലം വരെ.

അല്‍ഖസീം -റിയാദ് റോഡില്‍ തെക്കു ദിശയില്‍ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പാലം മുതല്‍ എക്‌സിറ്റ് ആറ് പാലം വരെ.

മക്ക- മദീന റോഡില്‍ വടക്കു ദിശയില്‍ ബുറൈമാന്‍ പാലം മുതല്‍ എക്‌സിറ്റ് എട്ട് അല്‍അശീറ പാലം വരെ.

മദീന-മക്ക റോഡില്‍ തെക്കു ദിശയില്‍ എക്‌സിറ്റ് എട്ട് അല്‍അശീറ പാലം മുതല്‍ ബുറൈമാന്‍ പാലം വരെ.

മദീന -ജിദ്ദ റോഡില്‍ തെക്കു ദിശയില്‍ എക്‌സിറ്റ് എട്ട് അല്‍അശീറ പാലം മുതല്‍ എക്‌സിറ്റ് 35 ദഹ്ബാന്‍ പാലം വരെ.

ജിദ്ദ- മദീന റോഡില്‍ വടക്കു ദിശയില്‍ എക്‌സിറ്റ് 35 ദഹ്ബാന്‍ പാലം മുതല്‍ എക്‌സിറ്റ് എട്ട് അല്‍അശീറ പാലം വരെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

ലങ്ക ചുവന്നു; ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

International
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-22-09-2024

PSC/UPSC
  •  3 months ago
No Image

മൂന്ന് പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Kerala
  •  3 months ago
No Image

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ SIC സലാല സംഘടിപ്പിച്ച് വരുന്ന മീലാദ് ക്യാമ്പനയിന്റെ ഭാഗമായി അൽ മദ്റസത്തുസ്സുന്നിയ്യ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ലുബാൻ പാലസിൽ വെച്ച് നടന്നു

oman
  •  3 months ago
No Image

റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നാളെ ഷിരൂരില്‍

Kerala
  •  3 months ago