ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
മഥുര: ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതിന് അഞ്ചുപേരെ യു.പി പൊലിസ് അറസ്റ്റ് ചെയ്തു. 2021 ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയതതെന്ന് പൊലിസ് അറിയിച്ചു. തുളസി നഗര്‍ ഇന്ദ്രപുരി കോളനിയിലാണ് സംഭവം.
സംഭവ സ്ഥലത്ത് നിന്ന് ധാരാളം മതഗ്രന്ഥങ്ങളും, പോസ്റ്ററുകളും പൊതു വിലാസ സംവിധാനങ്ങളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
'തുളസി നഗര്‍ ഇന്ദ്രപുരി കോളനിയില്‍ മത സമ്മേളനം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് സംഭവ സ്ഥലത്തെത്തിയത്. അവിടെ മതപരിവര്‍ത്തനത്തിനായി ഇവിടെ നിരവധി പുരുഷന്‍മാരും സ്ത്രീകളും ഒത്തുകൂടിയതായി കണ്ടെത്തി,' സീനിയര്‍ പൊലിസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.
അറസ്റ്റ് ചെയ്തവരെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലിസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
tried to convert people to Christianity Five people were arrested in UP
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."