HOME
DETAILS

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

  
September 22 2024 | 15:09 PM

Traffic restrictions were imposed in Thrissur city on Monday

തൃശൂര്‍: അഴീക്കോടന്‍ ദിനാചരണത്തോട് അനുബന്ധിച്ച് നഗരത്തില്‍ ഇന്ന് (തിങ്കള്‍ ) ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. പാലക്കാട്, പീച്ചി തുടങ്ങിയ മേഖലകളില്‍നിന്നുള്ള ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞു മിഷന്‍ ആശുപത്രി, ഫാത്തിമ നഗര്‍ ഐടിസി ജംഗ്ഷന്‍, ഇക്കണ്ടവാര്യര്‍ റോഡ്‌വഴി ശക്തന്‍ സ്റ്റാന്‍ഡിലെത്തി തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, കാട്ടൂക്കാരന്‍ ജംഗ്ഷന്‍ ശവക്കോട്ട, ഫാത്തിമ നഗര്‍ ജംഗ്ഷന്‍വഴി സര്‍വീസ് നടത്തണം.

മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്തുനിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ഫാത്തിമ നഗര്‍ ഐടിസി ജംഗ്ഷനില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ റോഡ്‌വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജംഗ്ഷന്‍വഴി സര്‍വീസ് നടത്തണം.മണ്ണുത്തി ഭാഗത്തുനിന്നുള്ള ബസുകള്‍ കിഴക്കേകോട്ട, ബിഷപ് പാലസ്, ചെമ്പൂക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷന്‍വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ചു തിരികെ സ്റ്റേഡിയം ജംഗ്ഷന്‍വഴി സര്‍വീസ് നടത്തണം. മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്തുനിന്നുള്ള ബസുകള്‍ ബിഷപ് പാലസ്, ചെമ്പൂക്കാവ് ജംഗ്ഷന്‍, രാമനിലയം, അശ്വനി ജംഗ്ഷന്‍വഴി വടക്കേ സ്റ്റാന്‍ഡിലെത്തി ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍വഴി തിരികെ സര്‍വീസ് നടത്തണം.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍ തിരുവില്വാമല ഭാഗത്തുനിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡിലെത്തി തിരികെ സര്‍വീസ് നടത്തണം. മെഡിക്കല്‍ കോളജ്, അത്താണി, കൊട്ടേക്കാട് ഭാഗത്തുനിന്നു സര്‍വീസ് നടത്തുന്ന ബസുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ചു തിരികെ സര്‍വീസ് നടത്തണം.ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം കുണ്ടുക്കാട് ഭാഗത്തുനിന്നുള്ള ബസുകള്‍ ബാലഭവന്‍വഴി ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ എത്തി രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന ബസുകള്‍ പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോള്‍ സിവില്‍ ലൈന്‍, അയ്യന്തോള്‍ ഗ്രൗണ്ട് ലുലു ജംഗ്ഷന്‍വഴി തിരികെ സര്‍വീസ് നടത്തണം.വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി തുടങ്ങിയ ഭാഗത്തുനിന്നുള്ള ബസുകള്‍ കാല്‍വരി റോഡ് വഴി തോപ്പിന്‍മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതല്‍ വെസ്റ്റ് ഫോര്‍ട്ട് വരെയുള്ള ഭാഗത്ത് സര്‍വീസ് അവസാനിപ്പിച്ചു തിരികെ സര്‍വീസ് നടത്തണം. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരിവഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംഗ്ഷനില്‍ എത്തി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ കണ്ണംകുളങ്ങര, ചിയ്യാരം കൂര്‍ക്കഞ്ചേരിവഴി സര്‍വീസ് നടത്തണം. 

കണ്ണംകുളങ്ങര കസ്തൂര്‍ബാ ഹോസ്പിറ്റലില്‍ ജംഗ്ഷനില്‍നിന്ന് വാഹനങ്ങള്‍ ശക്തന്‍ സറ്റാന്‍ഡിലേക്കു പ്രവേശിക്കാന്‍ പാടില്ല.കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരിവഴി വന്ന് വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട ചെറു വാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വടൂക്കര അരണാട്ടുകര വഴി പോകണം. കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട, തൃപ്രയാര്‍ ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരിവഴിയെത്തി മണ്ണുത്തി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ചിയ്യാരം വഴി പോകണം. ഒല്ലൂര്‍ ആമ്പല്ലൂര്‍ വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ മുണ്ടുപാലം ജംഗ്ഷനിലെത്തി ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ചു തിരികെ കാട്ടൂക്കാരന്‍ ജംഗ്ഷന്‍വഴി സര്‍വീസ് നടത്തണം.മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും, ട്രയലറും ഒഴികെയുള്ള വാഹനങ്ങള്‍ പെന്‍ഷന്‍മൂല, നെല്ലങ്കര, മുക്കാട്ടുകരവഴി സര്‍വീസ് നടത്തണം. കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കു പോകുന്ന ബസ്, ട്രയലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലംവഴി പവര്‍ ഹൗസ് വന്ന് പൊങ്ങണംകാട്, ചിറക്കേക്കോട് മുടിക്കോട് വഴി പോകണം.കുന്നംകുളംഭാഗത്തുനിന്ന് എറണാക്കുളം ഭാഗത്തേക്കു പോകുന്ന ബസ്, ട്രയിലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലംവഴി പവര്‍ ഹൗസ് എത്തി പൊങ്ങണംകാട്, മുക്കാട്ടുക്കരവഴി പോകണം. 

കണിമംഗലം ഭാഗത്തുനിന്ന് പടിഞ്ഞാറേകോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറു വാഹനങ്ങളും നെടുപുഴ പോലീസ് സ്റ്റേഷന്‍വഴി തിരിഞ്ഞ് വടൂക്കര, തോപ്പിന്‍മൂലവഴി പോകണം.ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്കു പോകുന്ന എല്ലാ വാഹനങ്ങളും കൂര്‍ക്കഞ്ചേരി സെന്ററില്‍നിന്നു തിരിഞ്ഞ് നെടുപുഴ പോലീസ് സ്റ്റേഷന്‍വഴി തിരിഞ്ഞ് വടൂക്കര, തോപ്പിന്‍മൂലവഴി പോകണം. ഈ സമയം നെടുപുഴ പോലീസ് സ്റ്റേഷന്‍ റോഡ് വണ്‍വേ ആയിരിക്കും. ജൂബിലി ജംഗ്ഷന്‍വഴി വരുന്ന കൂര്‍ക്കഞ്ചേരി പോകുന്ന എല്ലാ ലൈറ്റ് വാഹനങ്ങളും മിഷന്‍ ക്വാര്‍ട്ടേഴ്‌സ് വഴി ബിഷപ്പ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജംഗ്ഷനിലെത്തി കൂര്‍ക്കഞ്ചേരിക്കു പോകണം.

Traffic restrictions were imposed in Thrissur city on Monday



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  14 hours ago
No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  15 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  15 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  15 hours ago
No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  15 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  16 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  16 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  16 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  16 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  a day ago