പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍
തൃശൂര്‍: പൂരം കലക്കിയ സംഭവത്തില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി വി.എസ് സുനില്‍കുമാര്‍.
'റിപ്പോര്‍ട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ല. പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എനിക്കു മനസിലായ കാര്യങ്ങള്‍ അനുസരിച്ചിട്ടുള്ളത് ആ റിപ്പോര്‍ട്ടില്‍ വന്നു കൊള്ളണമെന്നില്ല. ബാഹ്യ ഇടപെടല്‍ ഇല്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല. - സുനില്‍കുമാര്‍ പറഞ്ഞു.
രാഷ്ട്രീയ കുപ്പായം അഴിച്ചു വച്ചിട്ടു വരുന്ന സ്ഥലമാണ് തൃശൂര്‍ പൂരം. ജനങ്ങളുടെ പൂരം ആ രീതിയില്‍ തന്നെ നടക്കണം. മേലിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നാണാഗ്രഹം. ആ സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്ന ആളാണ് താന്‍. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാന്‍ ആവില്ല. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കിട്ടിയതിനു വിശദമായി പ്രതികരിക്കാം'- അദ്ദേഹം പറഞ്ഞു.
പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണം നടത്തി ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. ബോധപൂര്‍വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്ന് സൂചിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്‌നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."