
വിമാനാപകടങ്ങള്‍ തുടര്‍ക്കഥ: ലോകത്ത് ഏറ്റവും പഴക്കമേറിയ വിമാനങ്ങള്‍ ഓടുന്ന രാജ്യം ഇറാന്‍, കാരണം ഉപരോധം
തെഹ്‌റാന്‍: ഇറാനിയന്‍ വിമാനം തകര്‍ന്നുവീണ് 66 പേര്‍ മരിച്ചു. തലസ്ഥാന നഗരിയായ തെഹ്‌റാനില്‍ നിന്ന് യാസൂജിലേക്ക് പറക്കുന്നതിനിടെ സെമിറോം നഗരത്തിനു സമീപത്താണ് തകര്‍ന്നുവീണത്.
യാത്രക്കാരായി 60 പേരും ബാക്കി ജീവനക്കാരുമായിരുന്നു ഇറാനിയന്‍ അസിമേന്‍ എയര്‍ലൈനില്‍ ഉണ്ടായിരുന്നത്. എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി സ്ഥിരീകരണം ലഭിച്ചു.
ഇറാനിലെ ഉള്‍പ്രദേശങ്ങള്‍ തമ്മിലും ചില അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്ന സെമി പ്രൈവറ്റ് കമ്പനിയാണ് ഇറാന്‍ അസിമേന്‍ എയര്‍ലൈന്‍സ്.
അപകട കാരണം
സാങ്കേതിക തകരാറായിരിക്കാമെന്ന കാരണം എയര്‍ലൈന്‍ കമ്പനി തള്ളിക്കളഞ്ഞു. മോശം കാലാവസ്ഥയായിരിക്കാമെന്നാണ് കമ്പനി പറയുന്നത്.
എന്നാല്‍, കഴിഞ്ഞ കുറച്ചാഴ്കളായി സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ള വിമാനമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജനുവരി 25ന് വിമാനം എമര്‍ജന്‍സി ലാന്റ് ചെയ്തിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ചാണ് ഓടിത്തുടങ്ങിയത്.
അതിനിടെ, കഴിഞ്ഞ ഒക്ടോബര്‍ 26ന്, വിമാനത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ സര്‍വീസ് നിര്‍ത്തുന്നുവെന്ന് പറഞ്ഞ് കമ്പനി ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അത് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കൂടുതല്‍ അപകടം ഇറാനില്‍, കാരണം
ലോകത്ത് ഏറ്റവും കൂടുതല്‍ വിമാനം അപകടത്തില്‍പ്പെടുന്ന ഇറാനിയന്‍ വിമാനങ്ങളാണ്. ഇസ്‌ലാമിക വിപ്ലവം നടന്ന 1979 നും 2014നും ഇടയില്‍ ഇറാന്റെ 200 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആണവായുധത്തിന്റെ പേരില്‍ ലോകരാഷ്ട്രങ്ങള്‍ ഇറാനെ ഉപരോധിച്ച് ഒറ്റപ്പെടുത്തിയതു കാരണം വിമാനം പുതുക്കാന്‍ പറ്റാത്തതാണ് തുടരെത്തുടരെ അപകടത്തിലേക്കു നയിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന 37 വിമാനങ്ങളുടെ കാലപ്പഴക്കം ശരാശരി കാല്‍നൂറ്റാണ്ടാണ്. ഇന്ന് അപകടത്തില്‍പ്പെട്ട എ.ടി.ആര്‍ 72 എന്ന മോഡല്‍ വിമാനത്തിന്റെ പഴക്കം 24 വര്‍ഷമാണ്. ഡല്‍ഹിയിലേക്കു വരുന്ന ബി.എ ജംബോ വിമാനത്തിന് 27 വര്‍ഷമായി. 1984 ല്‍ ഉല്‍പാദനം നിര്‍ത്തിയ ബോയിങ് 727 വിമാനം സര്‍വീസ് നടത്തുന്ന ലോകത്തെ ഏക രാഷ്ട്രം ഇറാനാണ്.
രണ്ടു വര്‍ഷം മുന്‍പ് ഉപരോധം നീക്കിയപ്പോള്‍ 100 പുതിയ വിമാനങ്ങള്‍ക്ക് ഇറാന്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ട്രംപ് വന്നതോടെ ആ കരാറിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 3 days ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...
Kerala
• 3 days ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 3 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 3 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 3 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 3 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 3 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 3 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 3 days ago
ഒക്ടോബർ മുതൽ ഈ നഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ
uae
• 3 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 3 days ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• 3 days ago.jpeg?w=200&q=75)
നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ
Kerala
• 3 days ago
മാലിന്യ സംസ്കരണക്കുഴിയില്‍ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു.
Kerala
• 3 days ago
കന്യാസ്ത്രീകളുടെ ഹരജി പരിഗണിക്കുന്ന കോടതിക്കു പുറത്ത് ജയ്ശ്രീറാം മുഴക്കി പ്രതിഷേധിച്ച് ബജ്റംഗ്ദള്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനം
National
• 3 days ago
സ്പോൺസറില്ലാതെ യുഎഇയിലേക്ക് പറക്കാം; ഇതാണ് അവസരം, കൂടുതലറിയാം
uae
• 3 days ago
ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി
National
• 3 days ago
പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി
Kerala
• 3 days ago
മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ
uae
• 3 days ago