HOME
DETAILS

പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി

  
July 30 2025 | 09:07 AM

Expatriates land scam case Amarnath Paul also involved in land scam says main accused

തിരുവനന്തപുരം: പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ പരാതി നൽകിയ അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതി അനന്തപുരി മണികണ്ഠൻ. അയൽവാസിയായ അനിൽ തമ്പിയാണ് പണമെല്ലാം മുടക്കിയതെന്നും മണികണ്ഠൻ മൊഴി നൽകി. മ്യൂസിയം പൊലിസിനാണു മണികണ്ഠൻ മൊഴി നൽകിയത്.

അമേരിക്കയിലെ ഡോറ അസറിയക്ക് ഇഷ്ടദാനം നൽകിയ ഭൂമിയാണ് മാഫിയ സംഘം തട്ടിയെടുത്തത്. മണികണ്ഠൻ ആണ് വ്യാജ പ്രമാണങ്ങൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയത്. അനിൽ തമ്പി ആവശ്യപ്പെട്ടിട്ടായാണ് താൻ വ്യജ പ്രമാണങ്ങൾ ഉണ്ടാക്കിയതെന്നാണ് മണികണ്ഠന്റെ മൊഴി. 

ഒരു അഭിഭാഷകൻ വഴി അസറിയുടെ ബന്ധുവും ഭൂമി നോക്കി നടത്തിപ്പുകാരനായ അമർനാഥ് പോളുമായി ചർച്ചനടത്തുകയും അമർനാഥിന് വലിയ തുക ഓഫർ ചെയ്യുകയും ചെയ്യുകയുമായിരുന്നു. ഡോറയുടെ വളർത്തുമകൾ എന്നെ വ്യാജേന സുഹൃത്തായ മെറിൻ സബ് രജിസ്റ്റാർ ഓഫീസിൽ ഹാജരാക്കി ഇഷ്ടദാനമായി ഭൂമി തട്ടിയെടുക്കുകയായിരുന്നു.  

ഇതിനായുള്ള ആധാരം എഴുതി തയ്യാറാക്കിയ മണികണ്ഠൻ ഇതിൽ ഒരു അഭിഭാഷകനെ കൊണ്ട് ഒപ്പ് വാങ്ങുകയും ദിവസങ്ങൾക്കുള്ളിൽ ഈ ഭൂമി ഒന്നരകോടി രൂപക്ക് അനിൽ തമ്പിയുടെ ഭാര്യാ പിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ പണം കൊടുക്കാത്തതിനാൽ അമർനാഥ് പോളും തങ്ങളും തെറ്റിയെന്നാണ് മണികണ്ഠൻ മൊഴി നൽകിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  14 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  15 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  15 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  16 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago