HOME
DETAILS

നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ

  
റാഷിദ് കെവിആർ
July 30 2025 | 09:07 AM

Are you alive or not A reporters experiences in the disaster zone

ജൂലൈ 30

ജീവിതത്തിൽ തുടർച്ചയായി എല്ലാ രാത്രിയും കരഞ്ഞ ദിവസമായിരുന്നു അത്.
ചൂരൽമല ദുരന്ത വിവരം ലഭിച്ച ഉടൻ സുപ്രഭാതത്തിലെ സഹ പ്രവർത്തകർക്കൊപ്പം ചൂരൽ മലയിലേക്ക് കുതിക്കുകയായിരുന്നു. ആ മഴക്കാലത്ത് സമീപത്തെ പുഴയിൽ നിന്നും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഭാര്യ വീട്ടിലെ ഫർണിച്ചറുകളും മറ്റും താഴത്തെ നിലയിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഉടൻ പുറപ്പെടണമെന്ന നിർദേശം കിട്ടുന്നത്. ഓഫീസിൽ നിന്നും കാർ പുറപ്പെട്ടിട്ടുണ്ട്. പക്ഷെ ഞാൻ പ്രതീക്ഷിച്ച സ്പീഡിലായിരുന്നില്ല അവർ വന്നുകൊണ്ടിരുന്നത്. ഡ്രൈവിങ് എനിക്കേറ്റവും ഇഷ്ടമുള്ളതായത്കൊണ്ടും അതിൽ ആത്മ വിശ്വാസമുള്ളതുകൊണ്ടും ഡ്രൈവിങ് സീറ്റിൽ ഞാൻ തന്നെ കയറി. നിയമം ലംഘിച്ച സ്പീഡിൽ മേപ്പാടിയെത്തി. ആ ദിവസത്തിന് ഒരു ക്രൂരമായ മുഖമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാൻ കോരിക്കട്ടി പെയ്യുന്ന മഴയും ചുരം കാണാൻ കഴിയാത്ത രീതിയിൽ മൂടിയ കോടമഞ്ഞും തന്നെ മതിയായിരുന്നു.

sfacseeeej.jpg

ദുരന്ത സ്ഥലത്തേക്ക് അടുക്കുമ്പോൾ ആ ഭീകരത മനസ്സിലേക്ക് ആഴത്തിൽ ഇരുണ്ടുകൂടി വന്നുകൊണ്ടിരുന്നു. ദുരന്ത സ്ഥലത്തേക്ക് കാർ എത്തുന്നത് വരെ എത്തിച്ചു. ഒരു ആംബുലൻസിൽ കയറി ബാക്കിയുള്ള സ്ഥലത്തേക്ക്.ആദ്യ കാഴ്ച തന്നെ ഭീകരമായിരുന്നു. പെട്ടെന്നൊരു അഭ്യൂഹം പരന്നു.വീണ്ടും ഉരുൾപൊട്ടിയെന്ന്.എല്ലാവരും തിരിഞ്ഞോടുന്നു.കൂട്ടത്തിൽ ഞങ്ങളും.പിന്നീട് ചൂരൽമല അങ്ങാടിയിലേക് .ഓരോ കാഴ്ചയും നെഞ്ച് പിളർത്തുന്നതും ഹൃദയ ബേധകവും. കാലിൽ മുട്ടോളമുണ്ട് ചളി.വിഖായയുടെ പ്രവർത്തകർ പലയിടത്തും കൈപിടിച്ചാണ് കൊണ്ടുപോയത്. വലിയ കുടമടക്കി ചെളിയിൽ കുത്തിയാണ് നടക്കുക. ഇന്നലെ വരെ സുഖമായുറങ്ങിയവരുടെ അവസാന ഉറക്കം എന്താണ് സംഭവിക്കുന്നതെന്നറിയാത്ത ഞെട്ടിയെഴുന്നേൽക്കലായ ഭീകരത നിറഞ്ഞ നിമിഷം.ഓരോ ബോഡികളും കണ്ടെടുക്കുമ്പോൾ നെഞ്ച് നീറും. അറിയാതെ കണ്ണീർ വരും.

WhatsApp Image 2025-07-30 at 1.53.20 PM.jpeg

മുണ്ടക്കൈ പള്ളിക്ക് താഴെയായി ഒരിടത്തെ മരത്തടിയിൽ അൽപ്പം ഇരുന്നിരുന്നു.ആ തടിയുടെ താഴെ നിന്നും ഒരു ബോഡി കണ്ടു എന്ന് പറഞ്ഞപ്പോൾ ഉള്ളുലഞ്ഞുപോയി. കൈകാലുകൾ മാത്രം കിട്ടിയവ, ഉടലിനു മീതെ,വികൃതമായവ എല്ലാം കാണേണ്ടി വരുന്ന അവസ്ഥ പറയാൻ കഴിയുന്നതല്ല. കണ്ടതിനോടൊപ്പം കേൾക്കുന്നവ കൂടി താങ്ങാൻ കഴിയാത്തവയാണ്. തകർന്ന മിക്ക വീടുകളിൽ നിന്നും കുഞ്ഞുങ്ങളുടെ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും കാണും. സത്യം പറയാലോ ബാക്കിയായ ഈ കളിപ്പാട്ടങ്ങൾ ഒരു വലിയ ശൂന്യത തന്നെ സമ്മാനിക്കും.

നീ ജീവിച്ചിരിപ്പുണ്ടോ...മരിച്ചില്ലേ...?

കുറെ കാലം കാണാതിരുന്ന ഒരു സുഹൃത്തിനോട് നമ്മിൽ പലരും പറയുന്ന തമാശ രൂപേണ പറയുന്ന ഒന്നാണ് നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നത്. എന്നാലതൊരു വൈകാരികമായത് മേപ്പാടി പള്ളിമുറ്റത്ത് നടന്ന മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനാ ചടങ്ങിനിടയിലാണ്. വിവിധ ദിക്കുകളിൽ അകപ്പെട്ടുപോയ അയൽക്കാർ, പരസ്പരം കാണാതിരുന്നപ്പോൾ മരിച്ചെന്നു കരുതിയവർ പെട്ടെന്ന് കണ്ടുമുട്ടുമ്പോൾ നീ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്ന് ചോദിച്ചു കെട്ടിപ്പിടിച്ചു കരയുന്ന രംഗമുണ്ട്. മനുഷ്യൻ പച്ച മനുഷ്യനാവുന്ന സമയം. കരയാനറിയാത്ത പക്വത കൈകൊണ്ട പത്താം ക്ലാസുകാരൻ ഹാനിയുടെ നിർവികാര നിമിഷവും ഉമ്മമാർ അവനെ കെട്ടിപ്പിടിച്ച് മുത്തം വെക്കുന്നതുമൊന്നും കാണാൻ കഴിയാത്ത ഒരവസ്ഥയായിരുന്നു.

WhatsApp Image 2025-07-30 at 1.53.00 PM.jpeg

മേപ്പാടി പള്ളി പരിസരം

രാവിലെ ദുരന്തഭൂമിയിലെത്തും വൈകീട്ടോടെ തിരിച്ച് വാർത്തകൾ തയ്യാറാക്കാനും സ്റ്റോറികൾ ചെയ്യാനും കൽപ്പറ്റയിലെ സുപ്രഭാതം ഓഫീസിലും തൊട്ടടുത്ത റൂമിലുമെത്തും. ഇത്ര ആത്മാർത്ഥമായി ഞാൻ നിസ്കരിച്ച മറ്റൊരു സമയമുണ്ടായില്ലെന്നു പറയാം. കരഞ്ഞുകൊണ്ടായിരുന്നു നിസ്‌കാരങ്ങൾ. ഒന്നുറക്കെ കരയാൻ തോന്നും. ബെഡിൽ തലപൂഴ്ത്തി നല്ലോണം കരയും.കരഞ്ഞാൽ കുറച്ച് ആശ്വാസം കിട്ടും. ദുരന്തഭൂമിയിൽ ഒരു റിപ്പോർട്ടർ കരയാൻ പാടില്ലല്ലോ.

നൗഫലിനെ കാണുന്നു:

ഏറ്റവും വൈകാരികമായ നിമിഷമായിരുന്നു അത്.ഞങ്ങളുടെ ലേഖകൻ ഷഫീഖ് മുണ്ടക്കൈയാണ് നൗഫലിന്റെ സ്റ്റോറി പത്രത്തിൽ നൽകുന്നത്. ഷഫീക് പറഞ്ഞ പ്രകാരം ഞാൻ നൗഫലിനെ വിളിച്ച് അദ്ദേഹത്തിൻറെ റൂമിലെത്തി. ഒരു കെട്ടിടത്തിന് താഴെയുള്ള മുറിയിൽ പായവിരിച്ച് അതിൽ സിഗരറ്റ് വലിച്ചിരിക്കുന്നു നൗഫലും സമാന സാഹചര്യത്തിലുള്ള അവന്റെ കൂട്ടുകാരും. ഞാൻ കാര്യങ്ങൾ അന്വേഷിച്ച് സംസാരം ആരംഭിച്ചപ്പോൾ ആദ്യമൊന്നും നൗഫൽ താല്പര്യം കാണിച്ചിരുന്നില്ല.പിന്നീട് പതിയെ പതിയെ നൗഫൽ സംസാരിച്ചു തുടങ്ങി, പിന്നീടത് വികാരത്തിന്റെ വേലിയേറ്റം അണപൊട്ടിയൊഴുകിയ കൂടിക്കാഴ്ച്ചയായി. നൗഫലിന്റെ കയ്യിൽ പിടിച്ച് ഞാൻ പറഞ്ഞു നമുക്കെന്ത് ചെയ്യാൻ കഴിയും. അവർ സ്വർഗ്ഗത്തിലെത്തിയിട്ടുണ്ടാകും ഉറപ്പ്.അതല്ലാതെ നൗഫലിനോട് പറയാൻ എന്റെ കയ്യിൽ മറ്റൊരുവാക്കുമുണ്ടായിരുന്നില്ല. ഉപ്പക്കൊപ്പമുള്ള മക്കളുടെ ചില ദിശ്യങ്ങളും ചിത്രങ്ങളും കാണിച്ച് നൗഫൽ വികാരാതീതനായി.പോകാൻ നേരം നിങ്ങളോട് സംസാരിച്ചപ്പോൾ എന്റെ ഉള്ളൊന്നു തുറന്നു എന്ന നൗഫലിന്റെ മറുപടി എന്റെ ഉള്ളുലച്ചുകളയുന്നതായി. ഈ വാർത്ത കണ്ട പലരും നൗഫലിനെ സഹായിക്കാൻ സന്നദ്ധരായി വിളിക്കുകയും മറ്റും ചെയ്തത് ഇന്നുമോർക്കുന്നു.

dsagbfkjh.jpg

നൗഫലിന്റെ ഫോട്ടോ കയ്യിൽപിടിച്ചുറങ്ങുന്ന മകൻ, നൗഫൽ ഗൾഫിലേക്ക് പോയപ്പോൾ മിസ്സ്‌ യൂ ഉപ്പ എന്നെഴുതിയ കുറിപ്പുകൾ

മേപ്പാടി പള്ളിക്കാർ:

മനുഷ്യർ എന്ന് വിളിക്കേണ്ട പള്ളി കമ്മറ്റിക്കാർ.ദുരന്ത സമയം തൊട്ട് ദിവസങ്ങളോളം ജാതിയും മതവും നോക്കാതെ ഭക്ഷണമായും വസ്ത്രമായും വെള്ളമായും താമസിക്കാൻ ഇടമൊരുക്കിയും മയ്യത്ത് കുളിപ്പിച്ചും മറവ് ചെയ്തും സദാ സമയവും സജീവമായൊരു മഹല്ല് കമ്മറ്റിക്കാർ.ഇങ്ങനെയുമുണ്ടോ മനുഷ്യർ എന്ന് ചിന്തിച്ചുപോയി.എന്തൊക്കെ ചെയ്യാൻ കഴിയുമോ അവയെല്ലാം ചെയ്യാൻ മുന്നും പിന്നും നോക്കാതെ പ്രവർത്തിക്കുന്നവർ.ഈ പള്ളി പഴയ കാലത്ത് നിർമ്മിച്ചത് എന്റെ നാട്ടുകാരനായ മർഹും പികെ ഹുസ്സൈൻ ഹാജി യായിരുന്നു എന്നത് ആ പള്ളി കമ്മറ്റിക്കാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്മ്പോൾ അവർ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്.

WhatsApp Image 2025-07-30 at 1.52.34 PM.jpeg

ഭക്ഷണവും വെള്ളവുമൊരുക്കിയ മേപ്പാടി പള്ളി കമ്മറ്റി ഭാരവാഹികൾക്കൊപ്പം

സർക്കാരിനോട്:

ഈ ദുരന്തത്തിലെ ഇരകൾക്കുള്ള വീടുകളുടെ നിർമ്മാണം നടക്കുന്നു എന്നറിയാം. പക്ഷെ ഇത്തരം ഘട്ടത്തിൽ പരമാവധി നേരത്തെ തന്നെ ഇതിന്റെ നിർമ്മാണം നടത്താൻ ചുവപ്പുനാടകൾ നീക്കുന്നത് നമ്മുടെ സിസ്റ്റമാക്കി കൊണ്ടുവരണം. ഒരു പാലം പണിയാൻ മാസങ്ങളെടുക്കും. എന്നാൽ ബെയ്‌ലി പാലം പണിയാൻ ഒരു ദിവസം മതി.അത് അടിയന്തിര സാഹചര്യം മനസ്സിലാക്കിക്കൊണ്ടുള്ള നീക്കമാണ്.ബൈലി പാലത്തിന്റെ വേഗത ഇരകളുടെ വീട് നിർമ്മാണത്തിലും സഹായങ്ങൾ നൽകുന്നതിലും കാണിക്കണം.

ദുരന്തങ്ങൾ അങ്ങിനെയാണ്. നിനക്കാതെ വരും,പ്രതീക്ഷിക്കാത്തവ കുന്നോളം തരും. മനുഷ്യന്റെ ഏറ്റവും നിസ്സഹായമായ അവസ്ഥ കാണുന്നത് ഇവിടങ്ങളിൽ മാത്രമാണ്. നമ്മളോർക്കുക നമ്മളെങ്ങിനെ നമ്മളായെന്നും മനുഷ്യരായെന്നും.

It was a day in my life where I cried every night continuously. As soon as I received the news of the Chooralmala disaster, I rushed to Chooralmala with my colleagues from Suprabhatam. During that rainy season, my wife was moving furniture and other things from the ground floor of the house when I received the order to leave immediately, as there was a possibility of water entering from the nearby river.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  17 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  17 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  17 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  17 hours ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  18 hours ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  18 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

National
  •  18 hours ago
No Image

മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്

Cricket
  •  18 hours ago
No Image

അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ

Saudi-arabia
  •  18 hours ago
No Image

ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 വർഷത്തെ നിർണായക രേഖകൾ നശിപ്പിച്ചതിന് പൊലിസിന് വിമർശനം

National
  •  18 hours ago