HOME
DETAILS

ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു

  
Web Desk
July 30 2025 | 09:07 AM

Telangana Woman Abandons 15-Month-Old Baby at Bus Stand to Elope with Instagram Boyfriend

ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവുമായി പ്രണയം. ഇയാളുമൊത്ത്  ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. തെലങ്കാനയിലാണ് സംഭവം.  നല്‍ഗൊണ്ട ആര്‍.ടി.സി ബസ്റ്റാന്‍ഡിലാണ് ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. കാമുകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി തന്റെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഹൈദരാബാദ് സ്വദേശി നവീനയാണ് തന്റെ 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ സംഭവം പൊലിസില്‍ അറിയിക്കുകയായിരുന്നു.  പിന്നാലെ പൊലിസെത്തി ഭര്‍ത്താവിനെ വിളിച്ച് കുട്ടിയെ കൈമാറി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. ഇതിന്റെ സഹായത്തോടെയാണ് ഹൈദരാബാദ് സ്വദേശിയായ യുവതിയെയും നല്‍ഗൊണ്ട ഓള്‍ഡ് ടൗണ്‍ സ്വദേശിയായ ഇവരുടെ കാമുകനെയും തിരിച്ചറിഞ്ഞതെന്ന് പൊലിസ് വ്യക്തമാക്കി. കുഞ്ഞിനെ ഉപേക്ഷിച്ചതിനു ശേഷം യുവതി ഒരാളോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ കയറി പോയതായി ടു ടൗണ്‍ എസ്.ഐ വി. സൈദലു പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  

A woman in Telangana left her 15-month-old child at the Nalgonda RTC bus stand to run away with a man she met on Instagram. Reports say the act was influenced by her boyfriend’s demand. The shocking incident has triggered public outrage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago