നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
യുഎഇയിലെ അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക് (CBUAE). 2018-ലെ ഡിക്രീറ്റൽ ഫെഡറൽ നിയമം നമ്പർ (14) അനുസരിച്ച്, സെൻട്രൽ ബാങ്കിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെ സംഘടന സംബന്ധിച്ച വ്യവസ്ഥകൾ പ്രകാരം എക്സ്ചേഞ്ചിന്റെ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം, തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകൽ തുടങ്ങിയ നിയമങ്ങൾ പാലിക്കുന്നതിൽ എക്സ്ചേഞ്ച് ഹൗസ് പരാജയപ്പെട്ടെന്ന് സിബിയുഎഇ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
CBUAE, തങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും വഴി, എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങൾ, ചട്ടങ്ങൾ, CBUAE സ്ഥാപിച്ച മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. ഇത് എക്സ്ചേഞ്ച് ഹൗസ് വ്യവസായത്തിന്റെ സുതാര്യതയും സമഗ്രതയും നിലനിർത്താനും യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.
The Central Bank of the UAE (CBUAE) has revoked the license of Al Nahdi Exchange, a money exchange house operating in the UAE, due to serious failures in anti-money laundering (AML) and counter-terrorism financing (CTF) frameworks, as well as violations related to international sanctions regulations. The CBUAE has removed Al Nahdi Exchange's name from the Register of Exchange Houses operating in the country, effective immediately
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."