'കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം'
തിരുവനന്തപുരം: കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരമായ കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ്. സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ണൂരില്‍ കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍, ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശബ്ദരാക്കുകയും ചെയ്യുന്നതായി കാണുന്നു.
സച്ചിദാനന്ദന്‍, കെ.ജി ശങ്കരപിള്ള, സക്കറിയ, കെ.പി രാമനുണ്ണി, ടി.ഡി രാമകൃഷ്ണന്‍, സക്കറിയ എന്നിങ്ങനെ അന്‍പതോളം സാംസ്‌കാരികപ്രവര്‍ത്തകരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."