അഴിമതി സൂചിക: ഇന്ത്യയില്‍ കൂടി, ചൈനയേക്കാളും മോശം
അഴിമതി സൂചികയില്‍ ഇന്ത്യ ചൈനയേക്കാളും മോശം അവസ്ഥയില്‍. എന്നാല്‍ അയര്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ നില മെച്ചത്തിലാണ്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2016 ല്‍ 79-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്രാവശ്യം 81-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പൊതുരംഗത്ത് അഴിമതി കൂടിയതാണ് ഇതു കാണിക്കുന്നത്.
40 സ്‌കോറുമായാണ് ഇന്ത്യ 81-ാം സ്ഥാനത്തുള്ളത്. സ്കോർ കഴിഞ്ഞവർഷവും സമാനമായിരുന്നു. 2015 ല്‍ 38 ഉം. പാകിസ്താന്‍ 117-ാം സ്ഥാനത്തും ബംഗ്ലാദേശ് 143-ാം സ്ഥാനത്തുമാണ്. മ്യാന്മാര്‍ 130 -ാം സ്ഥാനത്തും ശ്രീലങ്ക 91-ാം സ്ഥാനത്തുമുണ്ട്.
ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ഭൂട്ടാനാണ് അഴിമതി കുറവുള്ള രാജ്യം. സൂചികയില്‍ 67-ാം സ്ഥാനത്താണ് ഭൂട്ടാന്‍. ഇന്ത്യയേക്കാള്‍ മെച്ചത്തിലാണ് 77-ാം സ്ഥാനത്തുള്ള ചൈന.
പൊതുമേഖലയിലെ അഴിമതിയുടെ കണക്കുകള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.
ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ദക്ഷിണാഫ്രിക്ക (71-ാം സ്ഥാനം) യാണ് നില മെച്ചപ്പെടുത്തിയത്. അതേസമയം, ബ്രസീല്‍ 96-ാം സ്ഥാനത്തും റഷ്യ 135-ാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."