അപകടകരമായ ഡ്രൈവിങ്: ചോദ്യം ചെയ്ത യുവാവിന് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മര്‍ദനം
കൊല്ലം: അപകടകരമായി കെ.എസ്.ആര്.ടി.സി ബസ് ഓടിച്ചതിനെതിരേ പരാതി നല്കാന് കൊല്ലം ഡിപ്പോയിലെത്തിയ യുവാവിന് ജീവനക്കാരുടെ മര്‍ദനവും പൊലിസ് കേസും. ഇന്നലെ ഉച്ചയോടെ പള്ളിത്തോട്ടം സ്വദേശി സ്റ്റെനി സേവ്യറിനാണ് മര്‍ദനമേറ്റത്. ഇയാളെ മര്‍ദിച്ചശേഷം കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പൊലിസിന് കൈമാറി. യുവാവിനെതിരേ ഈസ്റ്റ് പൊലിസ് കേസെടുത്തു.
അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ പരാതി നല്‍കാനായിരുന്നു ബസ് പിന്തുടര്ന്ന് സ്റ്റെനി ബൈക്കില്‍ ഡിപ്പോയിലെത്തിയത്.
ഡിപ്പോയ്ക്കുള്ളില്‍ ബൈക്ക് ഓടിച്ച് കയറ്റിയെന്ന് പറഞ്ഞാണ് ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചത്. നിരപരാധിയാണെന്ന് യുവാവ് ആവര്‍ത്തിച്ചിട്ടും പൊലിസ് കേള്‍ക്കാന്‍ തയാറായില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ പരാതിയുണ്ടെങ്കില്‍ സ്റ്റേഷനിലാണ് വരേണ്ടതെന്ന് പൊലിസ് ഉദ്യോഗസ്ഥന് പറഞ്ഞു. കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരേ സ്റ്റെനിയും പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."