പ്രൈവറ്റില് നിന്ന് വിദൂരപഠന രീതിയിലേക്ക് മാറണം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് യു.ജി.സി അംഗീകാരം ലഭിച്ചതിനാല്‍ ബിരുദ വിദ്യാര്‍ഥികള്‍ പ്രൈവറ്റ് രജിസ്ട്രേഷനില്‍ നിന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം (എസ്.ഡി.ഇ) മോഡിലേക്ക് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 14 വരെയുള്ള തിയതിക്കുള്ളില്‍ മാറണമെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം അറിയിച്ചു.
ബി.എ ഉറുദു വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷനില്‍ തന്നെ തുടരാം. പ്രൈവറ്റ് രജിസ്ട്രേഷനില്‍ നിന്ന് എസ്.ഡി.ഇയിലേക്ക് മാറുന്നതിന് ബി.എ, ബി.കോം, ബി.എസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥികള്‍ 500 രൂപയും ബി.ബി.എ വിദ്യാര്‍ഥികള്‍ 1000 രൂപയും ഫീസ് അടയ്ക്കണം. ഇവര്‍ക്ക് ഒന്നാം വര്‍ഷത്തിലെ പഠനസാമഗ്രികളും കോണ്ടാക്ട് ക്ലാസുകളും ഓണ്‍ലൈനായി നല്‍കും. രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികള്‍ 1400 രൂപയും ബി.കോം, ബി.എസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥികള്‍ 1600 രൂപയും ബി.ബി.എ വിദ്യാര്‍ഥികള്‍ 3000 രൂപയും വീതം വാര്‍ഷിക ഫീസ് അടയ്ക്കണം. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും സമ്പര്‍ക്ക ക്ലാസുകള്‍ ഉണ്ടാവും. പ്രിന്റ് ചെയ്ത പഠനസാമഗ്രികളും നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിദ്യാര്ഥികള്ക്ക്ഫീസ് ആനുകൂല്യം ലഭിക്കും. ഇതിനായുള്ള അപേക്ഷാ ഫോം മതിയായ രേഖകളോടൊപ്പം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."