HOME
DETAILS

ഈ ക്രൂരതയ്‌ക്കെതിരേ ഉണരട്ടെ കേരളം

  
backup
February 23 2018 | 22:02 PM

attappadiissue


അട്ടപ്പാടി കടുകുമണ്ണ ആദിവാസി കോളനിയിലെ എ. മുത്തു എന്ന യുവാവിനെ നാട്ടുകാരില്‍ ഏതാനുംപേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചതും അയാള്‍ മരിക്കാനിടയായതുമായ സംഭവം അങ്ങേയറ്റം പൈശാചികവും നിന്ദ്യവും ദൗര്‍ഭാഗ്യകരവുമാണ്. ഒരു അമ്മയെയും മകളെയും പരസ്യമായി ക്രൂരമായി തല്ലിച്ചതയ്ക്കുന്നതും ചട്ടുകം പഴുപ്പിച്ചു പൊള്ളിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ കണ്ടു ഞെട്ടിയ കേരളം അതില്‍നിന്ന് ഉണരുന്നതിനു മുമ്പാണു മേല്‍പ്പറഞ്ഞ സംഭവം നടന്നിരിക്കുന്നത്.
പരിഷ്‌കൃതസമൂഹത്തിനു യോജിക്കാത്ത ഈ നടപടി എന്തിന്റെ പേരിലായാലും പൊറുക്കാനാവാത്ത, ഞെട്ടലോടെ മാത്രം കേള്‍ക്കാനാവുന്ന വാര്‍ത്തയാണ്.
അങ്ങേയറ്റം അപലപനീയമാണത്. മോഷണക്കുറ്റം ആരോപിച്ചാണു മധുവെന്ന മുത്തുവിനെ അടിച്ചവശനാക്കിയത്.
മരണം പൊലിസ് ജീപ്പിനകത്തുവച്ചാണു സംഭവിച്ചിട്ടുള്ളത്. ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിക്കാണു മുത്തു മരിച്ചതെന്നാണ് പൊലിസിന്റെ ഭാഷ്യം. പൊലിസ് ചില നാട്ടുകാരുടെ പേരില്‍ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുമുണ്ട്.
പൊലിസിന്റെ ഈ നടപടി മുന്‍കൂര്‍ ജാമ്യമെടുക്കലാണോയെന്ന ദുരൂഹതയുമുണ്ട്.
'ഞങ്ങളെയൊക്കെ ഏറെ വെള്ളം കുടിപ്പിച്ചവനാണ്. അതുകൊണ്ട് ഇവനെ വെള്ളം കൊടുക്കാതെ കൊല്ലണം' എന്ന ആക്രോശം ആ യുവാവിനെ ആക്രമിക്കുന്ന വേളയില്‍ ഉയര്‍ന്നതായി വാട്‌സ്ആപ്പ് വാര്‍ത്തകളും ദൃശ്യങ്ങളും പറയുന്നു.
ഹോ..!
എന്തൊരു അധഃപതനം! കഴിഞ്ഞ 70 വര്‍ഷക്കാലമായി ഈ നാടിന്റെ പൊതുസമ്പത്തു മോഷ്ടിച്ചും കൊള്ളയടിച്ചും 87 ശതമാനത്തിലധികം വരുന്ന കര്‍ഷകരും തൊഴിലാളികളും മറ്റ് അധ്വാനിക്കുന്നവരുമടങ്ങിയ സാമാന്യജനത്തെ ഭക്ഷണവും വെള്ളവും നല്‍കാതെ കൊല്ലാക്കൊല ചെയ്തും കൊന്നുതിന്നുകൊണ്ടിരിക്കുന്നവരുമാണു ബാക്കിയുള്ളവര്‍.
അവര്‍ക്കുവേണ്ടി ഭരിക്കുന്നവരില്‍ പലരും 18 ലക്ഷം കോടിയിലധികം രൂപ മോഷ്ടിച്ചു വിദേശത്തേക്കു കടന്നുകളഞ്ഞ നീരവ് മോദിയെയും അതുപോലെ ദശലക്ഷക്കണക്കിനു കോടികള്‍ മോഷ്ടിച്ചു നാടുവിട്ട വിജയ്മല്യയെ പോലുള്ളവരെയും അവരെ സംരക്ഷിക്കുന്നവരെയും മോഷ്ടാക്കളെന്നു പറയാന്‍ മുത്തുവിനെ ശിക്ഷിച്ച നീതിപാലകര്‍ തയ്യാറാകുമോ.
ജീവിതത്തിന്റെ ഓരത്തിലേക്കു തള്ളിനീക്കപ്പെട്ടവരാണ് ആദിവാസി ജനത. അവരുടെ ഭൂമിയും ജീവിതവും കവര്‍ന്നെടുത്തവരാണ് അട്ടപ്പാടി പോലുള്ള മേഖലകളില്‍ കുറച്ചുപേരെങ്കിലും. അവരില്‍ ആരെങ്കിലും മേല്‍പ്പറഞ്ഞ ഈ നീതിമാന്മാരില്‍ ഉണ്ടാകുമെന്നു തന്നെ വിശ്വസിക്കാം.
ഇതിനെതിരായ, ശക്തമായ അവബോധം തട്ടിയുണര്‍ത്തപ്പെടേണ്ടതുണ്ട്. ഇനിയൊരിക്കലും നിസ്വരായ ആദിവാസി ജനതയ്‌ക്കോ മറ്റ് അടിച്ചമര്‍ത്തപ്പെട്ട ജനതയ്‌ക്കോ എതിരെ ഇത്തരമൊരു അതിക്രമമുണ്ടായിക്കൂടാ.
ജനാധിപത്യവാദികളും മനുഷ്യസ്‌നേഹികളും ഇതിനെതിരായി മുന്നോട്ടുവരേണ്ടതുണ്ട്. അതോടൊപ്പം മാതൃകാപരമായ അന്വേഷണവും നിയമനടപടികളും കാലവിളബം കൂടാതെ കുറ്റവാളികള്‍ക്കെതിരേ ഉണ്ടാവേണ്ടതുമാണ്.
മാവോവാദി വേട്ടയുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചു തണ്ടര്‍ബോള്‍ട്ടും മറ്റു പൊലിസ് വിന്യാസങ്ങളും നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ് അട്ടപ്പാടി.
അപരിചിതരെ കണ്ടാല്‍ ചോദ്യം ചെയ്യാനും പൊലിസിലേല്‍പ്പിക്കാനും പൊലിസ് ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതെല്ലാം നാടിന്റെ സംരക്ഷണത്തിനാണെന്നാണു വയ്പ്. എന്നാല്‍, നാടിന്റെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആദിവാസികള്‍ നേരിടുന്ന ദുര്‍വിധിയുടെ ഈ ദൃഷ്ടാന്തങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഈ സംരക്ഷണ നടപടികള്‍ക്കൊന്നും കഴിയുന്നില്ലെന്നതു വിരോധാഭാസമാണ്.
സാംസ്‌കാരിക കേരളമെന്നു നാം ഏറെ കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍, ഇവിടുത്തെ ആസ്ഥാന സാംസ്‌കാരികനായകര്‍ക്ക് ഈ ദുരന്തസംഭവങ്ങള്‍ അന്യമാണോ അതോ ബാധകമല്ലാത്തതാണോയെന്നു ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്.
എല്ലാ കണ്ണുകളും എല്ലാ കാല്‍നടയും അട്ടപ്പാടിയെ നോക്കി ഉണ്ടാവേണ്ട മുഹൂര്‍ത്തമാണിത്. നീതിബോധപ്രചോദിതമായ മനസ്സുകള്‍ ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ.

(പോരാട്ടം ചെയര്‍പേഴ്‌സണാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago