HOME
DETAILS

അച്ഛന്റെ ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരണപ്പെട്ടു

  
backup
February 24, 2018 | 4:52 PM

father-attack-son-dead-news-kerala

കരുനാഗപ്പള്ളി: അച്ഛന്റെ ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരണപ്പെട്ടു. ശാസ്താംപൊയ്ക ജംഗ്ഷന് സമീപം തഴവ കടത്തൂര്‍ മണ്ടാനത്ത് തറയില്‍വെളുത്ത കുഞ്ഞിന്റെ മകന്‍ മനു എന്ന വേണു (35) ആണ് മരണപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അച്ഛന്‍ മണ്‍വെട്ടി കൊണ്ട് തലയ്ക്ക് വെട്ടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ രണ്ട് ദിവസത്തിന് മുന്‍പ് തുടര്‍ചികിത്സയ്ക്കായിട്ട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോട് കൂടി ആരോഗ്യസ്ഥിതി വഷളാവുകയും തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ച് മണിയോട് കൂടിയാണ് സംഭവം നടന്നത്. അച്ഛനും മകനുമായി സ്വത്തിനെ ചൊല്ലി ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നുവെന്നും അയല്‍വീടായ ബന്ധുവീട്ടില്‍ കഴിഞ്ഞ് വന്ന മനു രണ്ട് ദിവസമായി അച്ഛനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.

വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഷെഡില്‍ ഉറങ്ങുകയായിരുന്ന മനുവിനെ മദ്യലഹരിയില്‍ എത്തിയ അച്ഛന്‍ വെളുത്ത കുഞ്ഞ് (75) സമീപത്ത് നിന്ന് മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവം അറിഞ്ഞ് കൊല്ലം ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം സംഭവസ്ഥലത്ത് എത്തി. സമീപത്ത്‌നിന്ന് വെളുത്ത കുഞ്ഞിനെ അറസ്റ്റ് ചെയ്തിരുന്നു. മനുവിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ അന്ന് രാത്രിയില്‍ തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത് പ്രതിഷേധത്തിനിടയാക്കി. വീട്ടില്‍ കൊണ്ടുവന്ന മൃതദേഹം മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ഫോറന്‍സിക്ക് വിഭാഗത്തിന്റെ മേല്‍ നേട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകിട്ട് ആറു മണിയേട് കൂടി വീട്ട് വളപ്പില്‍ സംസ്‌ക്കരിച്ചു. മാതാവ്. പരേതയായ ലക്ഷ്മിക്കുട്ടി. സഹോദരികള്‍. മായ,മഞ്ജു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  a month ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  a month ago
No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  a month ago
No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  a month ago
No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  a month ago
No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  a month ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  a month ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  a month ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  a month ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  a month ago